Friday, April 19, 2024
HomeIndia'ഇന്ത്യ'യുടെ അടുത്ത യോഗം ഓഗസ്റ്റില്‍

‘ഇന്ത്യ’യുടെ അടുത്ത യോഗം ഓഗസ്റ്റില്‍

ല്‍ഹി: വിശാല പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ അടുത്ത യോഗം ഓഗസ്റ്റ് 25, 26 തീയതികളില്‍ മുംബൈയില്‍ ചേരും.

മൂന്നാമത് യോഗമാണ് മുംബൈയില്‍ നടക്കുക. 17, 18 തീയതികളില്‍ വിശാല പ്രതിപക്ഷ സഖ്യം ബംഗളൂരുവില്‍ ചേര്‍ന്ന യോഗത്തിലാണ് സഖ്യത്തിന് ഇന്ത്യ എന്ന പേര് നല്‍കാന്‍ തീരുമാനമായത്. ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് എന്നാണ് പൂര്‍ണ രൂപം.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ 26 പ്രതിപക്ഷ പാര്‍ട്ടികളാണ് ഒന്ന് ചേര്‍ന്ന് സഖ്യം രൂപീകരിച്ചിരിക്കുന്നത്. 26 പാര്‍ട്ടികളും സംയുക്തമായി ഒരു പൊതുമിനിമം അജണ്ട മുന്നോട്ട് വച്ച്‌ ഒറ്റ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് യോഗത്തിന് ശേഷം പാര്‍ട്ടി നേതാക്കള്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

മുംബൈയില്‍ നടക്കുന്ന യോഗത്തില്‍ സഖ്യത്തിന്റെ മുന്നോട്ട് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ തീരുമാനങ്ങളുണ്ടാകും. പ്രതിപക്ഷ നേതൃനിരയുടെ ഏകോപനത്തിനായി 11 അംഗ ഏകോപന സമിതി രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കിയിരുന്നു. ഇതില്‍ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തിലും മുംബൈയില്‍ തീരുമാനമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular