Thursday, March 28, 2024
HomeUSAപിറവം നിവാസികളുടെ സംഗമ പിക്നിക് കൂട്ടായ്‌മയുടെ വേദിയായി

പിറവം നിവാസികളുടെ സംഗമ പിക്നിക് കൂട്ടായ്‌മയുടെ വേദിയായി

ന്യൂയോർക്: പിറവത്തും പരിസരത്തുമുള്ള നിവാസികളുടെ 28 -ാമത് കുടുംബസംഗമം വിവിധ കായിക, കലാപരിപാടികളോടെ ,ഹാർട്ട്‍സ്ഡെയിലിലുള്ള  റിഡ്ജ് റോഡ് പാർക്കിൽ വച്ച് പിക്നിക് വിജയകരമായി  നടന്നു .

പിറവം നേറ്റീവ് അസോസിയേഷന്റെ രക്ഷാധികാരി കൂടിയായ ബഹു റെവ എപ്പിസ്കോപ്പ ചെറിയാൻ നീലാങ്കൽ അച്ചന്റെ പ്രാർത്ഥനോയോടെ സംഗമ പിക്‌നിക്കിന്  തുടക്കം കുറിച്ചു ..പ്രെസിഡെന്റ് പ്രീണ ജോയലിന്റെ  ആമുഖ പ്രസംഗത്തോടെ ആരംഭിച്ച പിക്‌നിക് രസകരമായ  കായിക കലാപരിപാടികളോടെ ആരംഭിച്ചപ്പോൾ പ്രായ ഭേദമെന്യേ എല്ലാവരും പങ്കെടുത്തു സമ്മാനങ്ങൾ നേടി. മത്സരങ്ങളുടെ ചുമതല വിൻസി മാത്യു,ജൊഹനാസ് മാത്യു എന്നിവർ ഭംഗിയായി നിർവഹിച്ചു. പരിപാടികൾ കുട്ടികളുടെയും യുവജങ്ങളുടെയും പങ്കാളിത്തം കൊണ്ട് മനോഹരമാക്കി.

അനു  ഇടത്തോട്ടിയിൽ , സിന്ധു ബെന്നി , വിൻസി മാത്യു , ജൊഹനാസ് മാത്യു , നീലാങ്കൽ അച്ചൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. പുതിയ അംഗങ്ങളെ  പരസ്പരം അംഗങ്ങൾ പരിചയപെട്ടു, സംഗമം പിക്‌നിക് ആയി സംഘടിപ്പിച്ചപ്പോൾ പുതിയ തലമുറ കൂടുതൽ പങ്കാളികളായെന്നു.


സെക്രട്ടറി മാത്യൂസ് പെരിങ്ങാമലയിൽ നന്ദി പറഞ്ഞപ്പോൾ എടുത്തു പറഞ്ഞു പിറവം മുനിസിപ്പൽ കൗൺസിലർ തോമസ് മല്ലിപ്പൂറം പിക്‌നിക്കിന്   അതിഥിയായി എത്തി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുതിയ ഭാരവാഹികളായി മാത്യൂസ് പെരിങ്ങാമലയിൽ (പ്രെസിഡെന്റ് )പ്രീണ ജോയൽ  സെക്രട്ടറി എന്നിവർ ചുമതലയെടുത്തു. വിവിധമത്സരങ്ങളുടെ സമ്മാനദാനം ബഹു .റെവ .എപ്പിസ്കോപ്പ ചെറിയാൻ നീലാങ്കൽ അച്ചൻ ,ഷെവലിയാർ ജോർജ് പടിയേടത്തു എന്നിവർ നിർവച്ചു . പിക്‌നിക് പരിപാടി ഭാരവാഹികൾക്ക് പുറമെ   ജോൺ ഐസക് , ഷാജി മുളക്കുളം മികച്ച രീതിയിൽ  പരിപാടികൾ  സംഘടിപ്പിച്ചു . സ്‌നേഹവിരുന്നോടെ ഈ വർഷത്തെ  പിറവം സംഗമ പിക്‌നിക് സമാപിച്ചു.

 ജോസ് കാടാപുറം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular