Connect with us
Malayali Express

Malayali Express

ഈസ്റ്റർ സന്ദേശം

KERALA

ഈസ്റ്റർ സന്ദേശം

Published

on

മാനവികതയുടെ മഹത്വം വാഴ്ത്തിപാടുവാൻ ഒരു ഈസ്റ്റർ കൂടി സമാഗതമായിരിക്കുന്നു .സകല ചരാചരങ്ങൾക്കും സുഖാനുഭവം നേരുവാനായി ഭൂലോക രക്ഷകൻ ഏറ്റവും അസുഖകരമായ അവസ്ഥയിൽ പോയ ദിനങ്ങളിൽ നിന്നും വിശ്വാസപൂർത്തീകരണത്തിനായി മരണത്തെ ജയിച്ചു ഉയർത്തദിനം-ഈസ്റ്റർ .
കാലങ്ങളായി കൊണ്ടാടപ്പെടുന്ന ഒരു ക്രിസ്ത്യവ ആഘോഷം എന്നതിൽ ഉപരി മറ്റു ചിലതു കൂടി ഈസ്റ്റർ നമുക്ക് കാട്ടിത്തരുന്നു .ലോകത്തിനു മുൻപിൽ എല്ലാം അവസാനിച്ചു എന്ന് അനുഭവപ്പെടുത്തുകയും എന്നാൽ അവസാനത്തിൽ നിന്നു പുതിയൊരു തുടക്കം ഉണ്ടാവുകയും ചെയ്തു എന്നത് ,അതൊരു വിശ്വാസമാണ് .അതുകൊണ്ടുതന്നെ ബൈബിളിൽ പറയുന്നത് പ്രസക്തമാകുന്നു “നിൻറെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ” എന്ന് .
എത്രയോ മാസങ്ങളുടെ അധ്വാനവും ധാരാളം ധനവിയോഗവും കഴിഞ്ഞു ഒരു റോക്കറ്റ് ലക്ഷ്യത്തിലെത്താതെ നിലംപതിക്കുമ്പോൾ പോലും നിരാശയുടെ പടുകുഴി യിൽ വീണുപോകാതെ ഇശ്ചാശക്തിയോടെ വീണ്ടും മാസങ്ങളും ചിലപ്പോൾ വർഷങ്ങളും ചിലവിട്ടു അടുത്ത ദൗത്യം വിജയകരമായി പൂർത്തീകരിക്കുകയും ചെയ്യുന്നത് നമ്മൾ വാർത്താമാധ്യമങ്ങളിലൂടെ കണ്ടും കേട്ടും വായിച്ചും അറിയുന്ന കാര്യങ്ങളാണ് .ഇതുപോലെതന്നെ നമ്മുടെ ജീവിതത്തിനും ചില നിയോഗങ്ങൾ ഈശ്വരൻ നമ്മളോട് കല്പിച്ചിരിക്കുന്നു ,ആ നിയോഗത്തിൽ കര്മനിരതരാകുവാനാണ് യേശുക്രിസ്‌ത്യവിന്റെ ജീവിതം ഈസ്റ്റർദിനത്തിൽ നമ്മളെ ഓർമപ്പെടുത്തുന്നത് .
മഹാഭാരതത്തിന്റെ ഒരു ഏടിൽ പഞ്ചപാണ്ഡവരിൽ ഒരാളായ അർജുനന്റെ വിദ്യാഭ്യാസകാലം പറയുന്നുണ്ട് .അതിൽ അർജുനൻ അമ്പ്എയെത്ത് പരിശീലിക്കുമ്പോൾ ഗുരു അർജ്ജുനനോട് ചോദിക്കുന്നു “നീ എന്താണ് കാണുന്നത് ?”എന്ന് .അതിനു മറുപടിയായി അർജ്ജുനൻ ഉരചെയ്യുന്നതു ഇങ്ങനെ “ഗുരോ ,ഞാൻ അമ്പ് ലക്‌ഷ്യം ആക്കേണ്ടുന്ന ഇടമായ തത്തയുടെ കണ്ണുകൾ മാത്രം കാണുന്നു “എന്ന് .ബാക്കിയുള്ളവർ തത്ത ഇരിക്കുന്ന മരവും ചുറ്റുപാടുകളും കണ്ടപ്പോൾ അർജ്ജുനൻ കണ്ടത് തൻ്റെ ലക്‌ഷ്യം മാത്രം .
ദൈവപുത്രനായ യേശുദേവൻ തന്റെ ലക്ഷ്യ പൂർത്തീകരണത്തിന് കഠിനമായ വേദനകൾ അനുഭവിച്ചു മൂന്നാംദിവസം ഉയർത്തെഴുനേൽക്കുന്നതിന്റെ സന്തോഷം പങ്കിടുന്ന ഈ വേളയിൽ ഈയുള്ളവൻ എളിമയോടെ പറയട്ടെ ലക്ഷ്യം അതിനിടയിൽ കാഠിന്യഅനുഭവങ്ങളുടെ പ്രളയം,ധനാരിഷ്ടതയുടെ വറുതി ഇവയൊന്നും നമ്മുടെ മാർഗ്ഗത്തെ തടസ്സപ്പെടുത്താതെ അവനവനിൽ നിക്ഷിപ്തമായിരിക്കുന്ന ലക്ഷ്യപ്രാപ്തിക്കായി നിലകൊള്ളുക.ഈശ്വരൻ എല്ലാവര്ക്കും നന്മ ചൊരിയട്ടെ എന്നാശംസിച്ചു കൊണ്ട്

സസ്നേഹം ഫിലിപ്പ് തോമസ്‌

Continue Reading

Latest News