Thursday, March 28, 2024
Homeചാര്‍ലി ചാപ്ലിന്‍റെ മകളും നടിയുമായ ജോസഫിന്‍ ചാപ്ലിന്‍ അന്തരിച്ചു

ചാര്‍ലി ചാപ്ലിന്‍റെ മകളും നടിയുമായ ജോസഫിന്‍ ചാപ്ലിന്‍ അന്തരിച്ചു

ചാര്‍ലി ചാപ്ലിന്‍റെ മകളും നടിയുമായ ജോസഫിന്‍ ചാപ്ലിൻ അന്തരിച്ചു. 74വയസായിരുന്നു. മരണ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.ഫോക്‌സ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രിയപ്പെട്ട കുടുംബത്തിനും സുുഹൃത്തുക്കള്‍ക്കും ഇടയില്‍ വെച്ച്‌ അവര്‍ സമാധാനമായി മരണപ്പെട്ടു എന്നാണ് പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്

കാലിഫോര്‍ണിയയിലെ സാന്റ മോണിക്കയില്‍ 1949 മാര്‍ച്ച്‌ 28നാണ് ജോസഫൈൻ ജനിച്ചത്. ചാപ്ലിന്‍റെ എട്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ആയിരുന്നു ജോസഫിന്‍. ചാപ്ലിന്‍റെ ലൈംലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ജോസഫിൻ ചലച്ചിത്ര ലോകത്തേക്ക് പ്രവേശിച്ചത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പെരെ ലച്ചൈസില്‍ ജോസഫിന്റെ ശവസംസ്‌ക്കാരച്ചടങ്ങ് നടന്നതായി ഫോക്സ് ന്യൂസ് ഡിജിറ്റില്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular