Friday, April 19, 2024
HomeIndiaപൊതുസേവനത്തിനായി ജീവിതം സമര്‍പ്പിച്ച യഥാര്‍ത്ഥ ജനനേതാവ്: സ്റ്റാലിന്‍

പൊതുസേവനത്തിനായി ജീവിതം സമര്‍പ്പിച്ച യഥാര്‍ത്ഥ ജനനേതാവ്: സ്റ്റാലിന്‍

ബംഗളൂരു: അന്തരിച്ച മുൻ മുഖ്യന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച്‌ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.

ബംഗളൂരുവില്‍ പൊതുദര്‍ശനത്തിന് വെച്ച ഉമ്മൻചാണ്ടിയുടെ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

മികച്ച രാഷ്ട്രതന്ത്രജ്ഞനും പൊതുസേവനത്തിനായി ജീവിതം സമര്‍പ്പിച്ച യഥാര്‍ത്ഥ ജനനേതാവുമായിരുന്നു ഉമ്മൻചാണ്ടിയെന്ന് സ്റ്റാലിൻ അനുസ്മരിച്ചു. ഉമ്മൻചാണ്ടിയുടെ കുടുംബത്തിന്റെയും കേരളത്തിലെ ജനങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി സ്റ്റാലിൻ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

തനിക്ക് വളരെ പ്രിയപ്പെട്ട ആളായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത വേദനിപ്പിക്കുന്നതാണെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അനുസ്മരിച്ചു.

‘മാനവ വികസന സൂചകങ്ങളില്‍ കേരള സംസ്ഥാനം ഉയര്‍ന്ന തലത്തില്‍ സ്ഥാനം പിടിക്കാൻ കാരണമായത് ഉമ്മൻ ചാണ്ടിയായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ ഭരണഘടനയുടെ തത്വങ്ങളും മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി അദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചു, പൊതുസേവനത്തിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ച ഏക ഇന്ത്യൻ മുഖ്യമന്ത്രി എന്ന ബഹുമതി അദ്ദേഹം നേടി. ഉമ്മന്‍ചാണ്ടിയുടെ വിയോഗം വികസനത്തിനും ജനാധിപത്യ രാഷ്ട്രീയത്തിനും കേരളത്തിനും ഇന്ത്യൻ രാഷ്ട്രീയത്തിനും വ്യക്തിപരമായി എനിക്കും കനത്ത നഷ്ടമാണ്. ഈ നികത്താനാവാത്ത നഷ്ടം താങ്ങാനുള്ള ശക്തി അദ്ദേഹത്തിന്റെ കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..’സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular