Thursday, April 25, 2024
HomeKeralaകോഴിക്കോട് വടകരയില്‍ ചന്ദനമരങ്ങള്‍ മുറിച്ചു കടത്തുന്ന സംഘം വ്യാപകമാകുന്നു

കോഴിക്കോട് വടകരയില്‍ ചന്ദനമരങ്ങള്‍ മുറിച്ചു കടത്തുന്ന സംഘം വ്യാപകമാകുന്നു

കോഴിക്കോട് വടകര മേഖലയില്‍ ചന്ദനമരങ്ങള്‍ മുറിച്ചു കടത്തുന്ന സംഘം വ്യാപകമാകുന്നു. പതിയാരക്കര, കോട്ടപ്പള്ളി പ്രദേശങ്ങളില്‍ എട്ട് മരങ്ങളാണ് മുറിച്ച നിലയില്‍ കാണപ്പെട്ടത്.

നൂറ് വര്‍ഷത്തിലേറെയായി കാണപ്പെട്ടമരവും മുറിച്ചു മാറ്റിയിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തെയും അമ്ബലപ്പറമ്ബിലേയും ചന്ദന മരങ്ങളാണ് വ്യാപകമായി മുറിച്ചു കടത്തിയനിലയില്‍ കാണപ്പെട്ടത്. കോട്ടപ്പള്ളിയിലെ കോട്ടപ്പാറ മലയില്‍ തെക്കിണ തറമ്മല്‍ പൊക്കന്റെ ഉടമസ്ഥതയിലുള്ളസ്ഥലത്തെ നൂറ് വര്‍ഷം പഴക്കമുള്ള ചന്ദനം വരെ മുറിച്ചു കടത്തി. പള്ളിപ്പറമ്ബ് ഭഗവതി ക്ഷേത്രപരിസരത്തുള്ളമരങ്ങളും കോട്ടപ്പള്ളിയിലും ഒരേ സമയത്താണ് മോഷണം പോയതെന്നാണ് സംശയിക്കുന്നത്. പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ് ഈ മരങ്ങള്‍. വടകര പതിയാരക്കരയില്‍ മാത്രം അഞ്ച് മരങ്ങളാണ് മുറിച്ച്‌ എടുത്തത്. കാടുമൂടിയ പ്രദേശത്ത് നിന്നാണ് കൂടുതലും ചന്ദന മരങ്ങള്‍ മുറിച്ചെടുത്തത്. സംഭവത്തില്‍ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular