ഡര്ബൻ: ദക്ഷിണാഫ്രിക്കൻ തുറമുഖ നഗരമായ ഡര്‍ബനിലെ ചേരി പ്രദേശത്തുണ്ടായ തീപിടുത്തത്തില്‍ നൂറുകണക്കിന് വീടുകള്‍ നശിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ കെന്നഡി റോഡിലെ അനൗപചാരിക സെറ്റില്‍മെന്റിലാണ് സംഭവം. തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ആയിരത്തിലേറെ വീടുകള്‍ കത്തിനശിച്ചെന്നും മൂവായിരത്തിലേറെ ആളുകള്‍ ഭവനരഹിതരായെന്നും ദക്ഷിണാഫ്രിക്കിലെ റെഡ് ക്രോസ് വക്താവ് അറിയിച്ചു. തീപിടിത്തത്തില്‍ കൂടുതല്‍ പേര് മരിച്ചുണ്ടോയെന്ന് തെരച്ചില്‍ നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.