Friday, March 29, 2024
HomeGulfഅണ്ടര്‍ 21 ലോക വോളിബാള്‍: ഫൈനല്‍ ഇന്ന്

അണ്ടര്‍ 21 ലോക വോളിബാള്‍: ഫൈനല്‍ ഇന്ന്

നാമ: അണ്ടര്‍ 21 പുരുഷന്മാരുടെ ലോക വോളിബാള്‍ ചാമ്ബ്യൻഷിപ്പിന്റെ ഫൈനല്‍ ഇന്ന് രാത്രി എട്ടിന് ഇസ സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കും.

ബള്‍ഗേറിയ- ഇറ്റലി സെമി ഫൈനലിലെ വിജയികളും ഇറാൻ- അര്‍ജന്റീന മത്സരവിജയികളും ഫൈനലില്‍ മാറ്റുരക്കും.

ശനിയാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ വീണ്ടും തോല്‍വി രുചിച്ചു. ചെക്ക് റിപ്പബ്ലിക്കാണ് ഇന്ത്യയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. ഒമ്ബത് മുതല്‍ പന്ത്രണ്ട് വരെയുള്ള സ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള ഗ്രൂപ്പിലാണ് ഇന്ത്യ ഇപ്പോള്‍ കളിക്കുന്നത്.

കൗണ്‍സില്‍ ഫോര്‍ യൂത്ത് ആൻഡ് സ്‌പോര്‍ട്‌സ് ഡെപ്യൂട്ടി പ്രസിഡന്റും ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാനും ബഹ്‌റൈൻ ഒളിമ്ബിക് കമ്മിറ്റി (ബി.ഒ.സി) മേധാവിയുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular