Tuesday, April 23, 2024
HomeGulfഒമാനില്‍ ഇന്ന് കനത്ത മഴക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

ഒമാനില്‍ ഇന്ന് കനത്ത മഴക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

സ്കത്ത്: അല്‍ഹജര്‍ പര്‍വ്വതനിരകളിലും സമീപ പ്രദേശങ്ങളിലും ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി പത്തുവരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത കാറ്റിന്‍റെയും ഇടിയുടെയും അകമ്ബടിയോടെയായിരിക്കും മഴ കോരി ചൊരിയുക.

മണിക്കൂറില്‍ 27 മുതല്‍ 64 കിലോ മീറ്റര്‍ വരെയായിരിക്കും കാറ്റിന്‍റെ വേഗത. ദാഖിലിയ, ദാഹിറ, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, വടക്കൻ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിച്ചേക്കും. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വാദികളില്‍ നിന്നും എല്ലാവരും മാറി നില്‍ക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular