Friday, April 19, 2024
HomeIndiaഛത്തീസ്ഗഡില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 3 മരണം

ഛത്തീസ്ഗഡില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 3 മരണം

ബിലാസ്പൂര്‍: ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ അപകടം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു.

അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. റായ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതു റാലിയിലേക്ക് ആളുകളെ കൊണ്ടുപോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ബെല്‍താര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. 40 ഓളം യാത്രക്കാരുമായി അംബികാപൂരില്‍ നിന്ന് റായ്പൂരിലേക്ക് പോവുകയായിരുന്നു ബസ്. ഇതിനിടെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ബസ് ഇടിക്കുകയായിരുന്നു.

കനത്ത മഴയെത്തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ട്രക്ക് ബസ് ഡ്രൈവര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയാത്തതാണ് അപകട കാരണമെന്ന് ബിലാസ്പൂര്‍ പോലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പറഞ്ഞു. സൂരജ്പൂര്‍ ജില്ല സ്വദേശികളായ സാജന്‍ (30), രുക്‌ദേവ് (45), ബല്‍റാംപൂര്‍ ജില്ലയിലുള്ള ബസ് ഡ്രൈവര്‍ അക്രം റാസ (28) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

അപകടത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുമുണ്ട്. റായ്പൂരിലെ സയന്‍സ് കോളജ് ഗ്രൗണ്ടിലാണ് പ്രധാനമന്ത്രിയുടെ റാലി നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular