Thursday, April 25, 2024
HomeGulfവയനാട്ടില്‍ വീണ്ടും മത്സരിക്കുന്നത് പാര്‍ട്ടി തീരുമാനിക്കും : പി പി സുനീര്‍

വയനാട്ടില്‍ വീണ്ടും മത്സരിക്കുന്നത് പാര്‍ട്ടി തീരുമാനിക്കും : പി പി സുനീര്‍

ദോഹ: രാഹുല്‍ ഗാന്ധിയുടെ അയോഗ്യത ഗുജറാത്ത് ഹൈക്കോടതി ശരിവച്ച സാഹചര്യത്തില്‍ വയനാട് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുന്ന കാര്യം പാര്‍ട്ടി നിലപാടിനനുസൃതമാകുമെന്ന് രാഹുലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയും സി പി ഐ നേതാവും ഹൗസിങ് ബോര്‍ഡ് ചെയര്‍മാനുമായ പി.പി സുനീര്‍.

ഖത്തറില്‍ സി പി ഐ അനുഭാവസംഘടനയായ യുവാകലാസാഹിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പി പി സുനീര്‍ ‘മംഗളത്തോട്’ സംസാരിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി രാഷ്ട്രീയപ്രേരിതമാണെന്നും പ്രതിപക്ഷം ശക്തി പ്രാപിക്കുന്നതിനെതിരെയുള്ള ബി ജെ പി യുടെ വിലകുറഞ്ഞ പകപോക്കലാണ് പാര്‍ലിമെന്ററി അംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയതെന്നും പി പി സുനീര്‍ പറഞ്ഞു. ദേശീയതലത്തില്‍ കോണ്‍ഗ്രസിനോട് ഐക്യം പുലര്‍ത്തുമ്ബോഴും കേരളത്തിലെ മുന്നണി സംവിധാനത്തില്‍ കോണ്‍ഗ്രസിനെതീരെ മത്സരിക്കുകയും രാഷ്ട്രീയമായി പ്രതികരിക്കുകയും ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷം വീട് കോളനികളിലെ ഒരേ ചുമരിനൊട് ചേര്‍ന്ന ഇരട്ട വീടുകള്‍ ഒറ്റ വീടുകളാക്കുന്ന പദ്ധതി പുരോഗമിക്കുകയാണ് 5000 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും പി പി സുനീര്‍ വ്യക്തമാക്കി. താഴ്ന്ന വരുമാനക്കാരായവര്‍ക്കുള്ള ഗൃഹശ്രീ ഭവനപദ്ധതിയുടെ സബ്‌സിഡി രണ്ട് ലക്ഷത്തില്‍ നിന്നും മൂന്ന് ലക്ഷമായി ഉയര്‍ത്തിയതായും ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.

കഴിഞ്ഞതവണ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയോട് മത്സരിച്ച പി പി സുനീറിനെ തന്നെ വീണ്ടുംമത്സരിപ്പിക്കാന്‍ പാര്‍ട്ടി നിലപാടെടുത്താല്‍ ഒരുപക്ഷേ പ്രിയങ്ക ഗാന്ധിയോടാകും ഇത്തവണ ഏറ്റുമുട്ടേണ്ടിവരിക. അതേ സമയം ആനിരാജയെ പോലുള്ള വനിതാ നേതാവിനെ മത്സരിപ്പിക്കുമോ എന്നതും ഉപതെരെഞ്ഞെടുപ്പിന്റെ അവസാനലാപ്പില്‍ അറിയാം. ഖത്തറില്‍ ഇന്ന്നടക്കുന്ന യുവാകലാസാഹിതിയുടെ പരിപാടിയില്‍ സി പി ഐ നേതാക്കളായ പി പി സുനീറും സത്യന്‍ മൊകേരിയും പങ്കെടുക്കും.

ഷഫീക് അറക്കല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular