Connect with us
Malayali Express

Malayali Express

ഫാസിസത്തിനെതിരായ ഇന്നത്തെ പൊളിറ്റിക്കൽ ഐക്കണാണ് രാഹുൽ ഗാന്ധി, ഷൗക്കത് പറമ്പി

KERALA

ഫാസിസത്തിനെതിരായ ഇന്നത്തെ പൊളിറ്റിക്കൽ ഐക്കണാണ് രാഹുൽ ഗാന്ധി, ഷൗക്കത് പറമ്പി

Published

on

പി.പി.ചെറിയാൻ

മതേതരത്വത്തിന്റെ പ്രതീകമായ, അതിലുപരി ഫാസിസത്തിനെതിരായ ഇന്നത്തെ പൊളിറ്റിക്കൽ ഐക്കണാണ് രാഹുൽ ഗാന്ധിയെന്നു ഷൗക്കത് പറമ്പി അഭിപ്രായപ്പെട്ടു .പ്രവാസി മലയാളി ഫെഡറേഷൻ മുൻ ഗ്ലോബൽ ഭാരവാഹിയായിരുന്ന ഷൗക്കത്പറമ്പി കേരളത്തിലെ ലോകസഭാ തിരഞ്ഞെടുപ്പിനെ വിശകലം ചെയ്യവെയാണ് തന്റെ ശക്തമായ നിലപാട് വ്യക്തമാക്കിയത്. മതേതരത്വവും ജനാധിപത്യവും പ്രവർത്തന സ്വാതന്ത്ര്യവും ഒരു വായ്ത്താരിയല്ല . അത്‌ പ്രബുദ്ധജനതയുടെ നിലപാടാണ്. മനസ്സ് നൊന്തുപോയ അധസ്ഥിതരുടെയും ന്യൂനപക്ഷങ്ങളുടെയും നെഞ്ചിൽ തൊട്ട പ്രാർഥനയാണത്. ഒരു സീറ്റിന്റെ നഷ്ടം മുന്കൂട്ടിക്കണക്കാക്കി കൺട്രോൾ പോയ വിജ്രംഭിത വിപ്ലവപോരാളികളുടെ ഇപ്പോഴത്തെ അസഹിഷ്ണുത അമ്പരപ്പിക്കുന്നതാണ്. മതേതരത്വത്തിന്റെ പ്രതീകമായ, അതിലുപരി ഫാസിസത്തിനെതിരായ ഇന്നത്തെ പൊളിറ്റിക്കൽ ഐക്കണാണ് രാഹുൽ ഗാന്ധി എന്നു ഉറച്ചു വിശ്വസിക്കുന്നു. അദ്ദേഹം വിജയിക്കണം. അതിനുള്ള ബാധ്യത ഫാസിസ്റ്റു വിരുദ്ധ ശക്തികൾക്ക് മുഴുവനുമാണ്. അതുവഴിയുണ്ടാകുന്ന ചില സീറ്റ് നഷ്ടങ്ങളാണ് സമാനചിന്തയുള്ളവരുടെ രാഷ്ട്രീയ മുതൽ മുടക്ക്. പകരം അദ്ദേഹത്തെ മുഴുപ്പൊട്ടൻ, പപ്പുമോൻ, കുറ്റിച്ചൂൽ, ദേശാടനക്കിളി, മന്ദബുദ്ധി, പേടിത്തൊണ്ടൻ, അമുൽ ബേബി എന്നിങ്ങനെയാണ് ഇടതുപക്ഷ സൈബർ പോരാളികൾ കഴിഞ്ഞ കുറെ ദിവസങ്ങളായീ വിളിച്ചു കൊണ്ടിരിക്കുന്നത്. ആരാണിതിന്റെ പ്രായോജകർ എന്നറിയാത്ത പപ്പുമോന്മാരല്ല ഇത്തരം പരാമർശങ്ങളുടെ പിന്നിൽ. രാഷ്ട്രീയമായി നേരിടും എന്ന പ്രസ്താവനയുടെ അർത്ഥം നെഞ്ചും പുറവും മാന്തിപ്പൊളിച്ചിട്ടു മുറിവുകളിൽ വിസർജ്യങ്ങൾ പുരട്ടി നാറ്റിപുഴുപ്പിക്കും എന്നതാണോ? റാഫേൽ അഴിമതിയെക്കാൾ, നോട്ട് നിരോധനത്തേക്കാൾ, 100 തവണ തിരുത്തി എഴുതേണ്ടിവന്ന GST യുടെ വീഴ്ചകളേക്കാൾ, ലക്ഷം കോടികൾ തന്റെ കിങ്കരന്മാർക്കു സഞ്ചിയിലാക്കിക്കൊടുത്തു രാജ്യത്തെ പട്ടിണിയിലാക്കിയതിനേക്കാൾ, ഈ മഹാരാജ്യത്തിന്റെ സൈന്യാധിപന്മാരെയും ന്യായാധിപന്മാരെയും പോലും വർഗീയമായി ചേരിതിരിച്ചു ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള കുൽസിത ശ്രമങ്ങൾക്കെതിരെ, സർവോപരി തരാതരം പോലെ വർഗീയത ഇളക്കിവിട്ടു സ്ഫോടനങ്ങളുണ്ടാക്കി വോട്ട് പിടിക്കുന്നതിനേക്കാൾ വലുതായീ രാഹുലിന്റെ IQ പരിശോധിക്കാനുള്ള തത്രപ്പാട് ഇടതുപക്ഷ ചിന്തയല്ല. സ്വാർത്ഥതയാണ്. മോൻ മരിച്ചാലും വേണ്ടില്ല മരുമകളൊന്നു കരഞ്ഞുകാണാനുള്ള ഒരു സീരിയൽ അമ്മായിയുടെ ദുഷിച്ചമനസ്സ്. രാഹുൽ പ്രധാനമത്രിയാകണം എന്നു എനിക്കു നിർബന്ധമില്ല. ശശിതരൂർ, ചിദംബരം മുതൽ മമതാ ബാനർജി വരെ ആരുമാകട്ടെ. ഫാസിസ്റ്റു വിരുദ്ധ ചേരി വിജയിക്കണം. അതിനായി ആനുകാലിക ഇന്ത്യൻ പരിതസ്ഥിതിയിൽ കോൺഗ്രസ്സിന് പിന്തുണ വധിപ്പിക്കേണ്ടതുണ്ട്. മതേതരത്വ ജനാധിപത്യ മുദ്രാവാക്യം തൊണ്ടപൊട്ടുമാറുച്ചത്തിൽ വിളിച്ചിട്ട് ചിലർ മലർന്നുകിടന്ന് തുപ്പുന്നത് പരിഹാസ്യമായ രാഷ്ട്രീയ അന്തർധാരയാണ്. തന്ത്രപരമായ അച്ചടക്കം അണികൾ പാലിക്കേണ്ട സമയമാണിത്. “വർഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യം സുടാപ്പികൾക്കെതിരെ മാത്രമുള്ളതല്ല, ആടിനെ പട്ടിയാക്കുന്ന ഫാസിസത്തിനെതിരെയും തക്കസമയത്ത് പ്രയോഗിക്കാനുള്ളതാണ്.

Continue Reading

Latest News