Thursday, March 28, 2024
HomeIndiaജുവനൈല്‍ ഹോമില്‍ നിന്ന് എട്ട് തടവുകാര്‍ രക്ഷപ്പെട്ടു; കാണാതായത് ബലാത്സംഗം ഉള്‍പ്പെടെ ഗുരുതര കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍

ജുവനൈല്‍ ഹോമില്‍ നിന്ന് എട്ട് തടവുകാര്‍ രക്ഷപ്പെട്ടു; കാണാതായത് ബലാത്സംഗം ഉള്‍പ്പെടെ ഗുരുതര കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍

ഭോപ്പാല്‍: ബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട എട്ട് തടവുകാര്‍ ജുവനൈല്‍ ഹോമില്‍ നിന്ന് രക്ഷപ്പെട്ടു.

മദ്ധ്യപ്രദേശിലെ മൊറേന നഗരത്തിലെ ജുവനൈല്‍ ഹോമില്‍ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്.

ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ശിക്ഷിക്കപ്പെട്ട 12 കുട്ടികളാണ് ജുവനൈല്‍ ഹോമില്‍ ഉണ്ടായിരുന്നത്. കുളിമുറിയുടെ ഭിത്തി തകര്‍ത്താണ് എട്ടുപേരും രക്ഷപ്പെട്ടത്. തുടര്‍ന്ന് ജുവനൈല്‍ ഹോമില്‍ നിയോഗിച്ചിരുന്ന സ്‌പെഷ്യല്‍ ആംഡ് ഫോഴ്‌സ് ഗാര്‍ഡ് കോട്‌വാലി പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular