Wednesday, April 24, 2024
HomeGulfയു.എ.ഇയില്‍ ഇന്ധനവില കൂടും

യു.എ.ഇയില്‍ ഇന്ധനവില കൂടും

ദുബൈ: രാജ്യത്ത് ജൂലൈയിലെ ഇന്ധനവില പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവില വിലയിരുത്തി യു.എ.ഇ ഇന്ധനവില കമ്മിറ്റിയാണ് ഓരോ മാസവും പെട്രോള്‍, ഡീസല്‍ വില പുതുക്കി നിശ്ചയിച്ചത്.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്‌ ജൂലൈയില്‍ പെട്രോളിനും ഡീസലിനും വില കൂടും. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് മൂന്നു ദിര്‍ഹമാണ് വില. ജൂണില്‍ ഇത് 2.95 ദിര്‍ഹമായിരുന്നു. ജൂണില്‍ 2.84 ദിര്‍ഹമായിരുന്ന സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 2.89 ദിര്‍ഹമായി വര്‍ധിക്കും. ഇ-പ്ലസ് പെട്രോളിന് 2.81 ദിര്‍ഹമാണ് ലിറ്റര്‍ വില. ജൂണില്‍ 2.76 ദിര്‍ഹമായിരുന്നു. ജൂണില്‍ ലിറ്ററിന് 2.68 ദിര്‍ഹമായിരുന്ന ഡീസല്‍ വില 2.76 ദിര്‍ഹമായി ഉയരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular