Thursday, April 25, 2024
HomeKeralaകുട്ടികളില്‍ ബോധവത്കരണം അത്യാവശ്യം; യൂട്യൂബറുടെ അറസ്റ്റില്‍ പ്രതികരിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി

കുട്ടികളില്‍ ബോധവത്കരണം അത്യാവശ്യം; യൂട്യൂബറുടെ അറസ്റ്റില്‍ പ്രതികരിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: യൂട്യൂബര്‍ തൊപ്പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. തൊപ്പി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കിടയില്‍ ബോധവത്കരണം അത്യാവശ്യമാണ്.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ബോധവത്ക്കരണം നടത്തും. ഇതിനായി പ്രത്യേക പ്രോജക്‌ട് തയ്യാറാക്കും. ഇതുപോലെ യൂട്യൂബിലൊക്കെ നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

നിയമപരമായ മാര്‍ഗങ്ങളും എല്ലാം സ്വീകരിക്കും. യൂട്യബില്‍ സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് എന്തും പറയാമെന്ന, ഒരു മാന്യതയുമില്ലാതെ പറയാമെന്ന നില പാടില്ല. പല വൃത്തിക്കേടുകളും ഇവിടെ കാണിക്കുന്നുണ്ട്. പോലീസിന്റെ ഇപ്പോഴത്തെ നടപടി ആദ്യ ഘട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂര്‍ മാങ്ങാട് സ്വദേശി തൊപ്പി എന്ന മുഹമ്മദ് നിഹാദിനെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇന്നലെ എസ് ഐയുടെ നേതൃത്വത്തില്‍ വളാഞ്ചേരിയില്‍ എത്തിയാണ് കണ്ണപുരം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐ ടി ആക്‌ട് 67 അനുസരിച്ചാണ് അറസ്റ്റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular