Friday, March 29, 2024
HomeGulfവരുന്നു പ്രഥമ ഗള്‍ഫ് ട്വന്‍റി20 ക്രിക്കറ്റ്; ബഹ്റൈന്‍ അടക്കം ആറു ടീമുകള്‍

വരുന്നു പ്രഥമ ഗള്‍ഫ് ട്വന്‍റി20 ക്രിക്കറ്റ്; ബഹ്റൈന്‍ അടക്കം ആറു ടീമുകള്‍

നാമ: ഗള്‍ഫ് രാജ്യങ്ങളെ അണിനിരത്തിയുള്ള പ്രഥമ ഗള്‍ഫ് ട്വന്‍റി20 ക്രിക്കറ്റ് ചാമ്ബ്യന്‍ഷിപ്പിന് കളമൊരുങ്ങുന്നു.

ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷനാണ് ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത്. സെപ്റ്റംബര്‍ 13 മുതല്‍ 23 വരെ നടക്കുന്ന ചാമ്ബ്യന്‍ഷിപ്പിന് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലെയും ടീമുകള്‍ അണിനിരക്കും. ഒമ്ബതു രാജ്യങ്ങളില്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണവും ഉണ്ടാകും.

10 ദിവസം നീളുന്ന ചാമ്ബ്യന്‍ഷിപ്പില്‍ ആതിഥേയരായ ഖത്തറിനു പുറമെ കുവൈത്ത്, ഒമാന്‍, യു.എ.ഇ, ബഹ്‌റൈന്‍, സൗദി എന്നീ രാജ്യങ്ങള്‍ മാറ്റുരക്കും. ഖത്തറിലെ പ്രധാന ക്രിക്കറ്റ് മൈതാനമായ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് മത്സരവേദി. മൊത്തം 16 മത്സരങ്ങളാണ് നടക്കുക. മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനും കായിക മേഖലയിലെ സഹകരണം ദൃഢമാക്കാനും ഗള്‍ഫ് കപ്പ് ട്വന്റി20 ടൂര്‍ണമെന്റ് വഴിയൊരുക്കുമെന്ന് ക്യു.സി.എ പ്രസിഡന്റ് ശൈഖ് അബ്ദുല്‍ അസീസ് ബിൻ സൗദ് ആല്‍ഥാനി പറഞ്ഞു.

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ക്രിക്കറ്റ് താല്‍പര്യം വര്‍ധിക്കുന്നതിന്റെ സൂചനയായാണ് ടൂര്‍ണമെന്റിനെ കാണുന്നത്. നിലവില്‍ മിക്ക ഗള്‍ഫ് രാജ്യങ്ങള്‍ക്കും ക്രിക്കറ്റ് ടീം ഉണ്ടെങ്കിലും വിദേശ കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് നിലനില്‍ക്കുന്നത്. കുവൈത്ത്, യു.എ.ഇ ടീമില്‍ നിരവധി മലയാളി കളിക്കാരുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular