Wednesday, April 24, 2024
HomeIndiaഇടുക്കി ജില്ലയ്ക്ക് ആശ്വാസമായി ട്രെയിന്‍ സര്‍വീസ് നാളെമുതല്‍

ഇടുക്കി ജില്ലയ്ക്ക് ആശ്വാസമായി ട്രെയിന്‍ സര്‍വീസ് നാളെമുതല്‍

ടുക്കി:ബോഡിനായ്ക്കന്നൂരില്‍ നിന്നും നാളെ മുതല്‍ ട്രെയിന്‍ ഓടിത്തുടങ്ങും.ചെന്നൈ-ബോഡിനായ്‌ക്കന്നൂര്‍ റൂട്ടിലാണ് സര്‍വീസ്.

ഇതോടെ ഇടുക്കി ജില്ലക്കാരുടെ യാത്രക്ലേശത്തിനും പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.

ഇടുക്കി ജില്ലയിലെ പൂപ്പാറയില്‍ നിന്ന് 35 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബോഡിനായ്‌ക്കന്നൂര്‍ റെയില്‍വേ സ്റ്റഷനിലെത്താനാകും. റെയില്‍വേ ലൈനില്ലാത്ത ഇടുക്കിയുടെ ഏറ്റവും അടുത്ത റെയില്‍വേ സ്‌റ്റേഷനാണ് ബോഡിനായ്‌ക്കന്നൂര്‍. കട്ടപ്പനയില്‍ നിന്ന് 60 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താനാവവും. പുതിയ ട്രെയിൻ സര്‍വീസ് നടത്തുന്നതോടെ ശബരിമല, മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര ലളിതമാകുമെന്നത് ഉറപ്പ്.

മധുര, തേനി വഴിയുള്ള ട്രെയിൻ ചെന്നൈയില്‍ നിന്ന് കേന്ദ്രമന്ത്രി എല്‍. മുരുകൻ ഫ്‌ളാഗ് ഓഫ് ചെയ്യും. അന്നേ ദിവസം രാത്രി 8.30-ന് ട്രെയിൻ നമ്ബര്‍ 20602 മധുര-എംജിആര്‍ ചെന്നൈ സെൻട്രല്‍ എക്‌സ്പ്രസ് ബോഡിനയ്‌ക്കന്നൂരില്‍ നിന്നും ട്രെയിൻ നമ്ബര്‍ 06702 തേനി-മധുര അണ്‍റിസേര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിൻ രാത്രി 8.45-നും പുറപ്പെടുമെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.

തിങ്കള്‍, ബുധൻ, വെള്ളി ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് ബോഡിനായ്‌ക്കന്നൂരിലേക്കും ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ തിരിച്ചും വരുംവിധമാണ് സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. ഉസിലംപെട്ടി, ആണ്ടിപെട്ടി, തേനി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. എല്ലാ ദിവസവും മധുര-ബോഡിനായ്‌ക്കന്നൂര്‍ റൂട്ടില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് ട്രെയിൻ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular