Thursday, April 25, 2024
HomeIndiaഗംഗയില്‍ കുളിക്കാനിറങ്ങിയ 14കാരനെ മുതല വിഴുങ്ങി: നാട്ടുകാരും ബന്ധുക്കളും മുതലയെ പിടികൂടി തല്ലിക്കൊന്നു

ഗംഗയില്‍ കുളിക്കാനിറങ്ങിയ 14കാരനെ മുതല വിഴുങ്ങി: നാട്ടുകാരും ബന്ധുക്കളും മുതലയെ പിടികൂടി തല്ലിക്കൊന്നു

വൈശാലി: ഗംഗയില്‍ കുളിക്കാനിറങ്ങിയ 14കാരനെ മുതല വിഴുങ്ങി. പതിനാലുകാരനായ അങ്കിതാണ് ദാരുണമായി കൊല്ലപ്പെട്ടത്.

വിവരമറിഞ്ഞെത്തിയ നാട്ടുകാരും ബന്ധുക്കളും മുതലയെ പിടികൂടി തല്ലിക്കൊന്നു. ബിഹാറിലെ വൈശാലിയില്‍ രാഘോപുര്‍ ദിയാരയിലാണ് ദാരുണസംഭവം. സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

നദിയില്‍ മുങ്ങിക്കുളിച്ച ശേഷം ബൈക്ക് പൂജിക്കാനിരിക്കെവെ അങ്കിതിനെ മുതല ആക്രമിക്കുകയായിരുന്നു. കുളിക്കുന്നതിനിടെ കുട്ടിയെ മുതല വെള്ളത്തിലേക്ക് വലിച്ചുകൊണ്ടുപോയി ജീവനോടെ വിഴുങ്ങുകയായിരുന്നു.
ബന്ധുക്കളും നാട്ടുകാരും ബഹളം വെച്ചെങ്കിലും അങ്കിതിന്റെ ചില ശരീരഭാഗങ്ങള്‍ മാത്രമാണ് ലഭിച്ചത്. ഇതോടെ കുപിതരായ ബന്ധുക്കള്‍ നാട്ടുകാര്‍ക്കൊപ്പം മുതലയെ വലിച്ചു കരയ്ക്ക് കയറ്റി അടിച്ചുകൊല്ലുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular