Friday, March 29, 2024
HomeUSAചിക്കാഗോ മലയാളി അസോസിയേഷൻ ഇലക്ഷൻ കമ്മിഷൻ രാജി വച്ചു

ചിക്കാഗോ മലയാളി അസോസിയേഷൻ ഇലക്ഷൻ കമ്മിഷൻ രാജി വച്ചു

ചിക്കാഗോ:  മെയ് 21 നു    നടന്ന ചിക്കാഗോ മലയാളി അസോസിയേഷൻ പൊതുയോഗത്തിൽ ഒരു 5 അംഗ ഇലെക്ഷൻ കമ്മിറ്റി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി     ഭരണ ഘടന അനുസരിച്ചു ഇലക്ഷൻ    തിയതി നിശ്ച്ചയിച്ചു.

ഭരണഘടനാ അനുശാസിക്കുന്ന പല നടപടിക്രമങ്ങളും , നിബന്ധനകളും സമയബന്ധിതമായി നടപ്പാക്കേണ്ടതും  അംഗങ്ങളെ അറിയിക്കേണ്ടതും പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ചുമതലയാണ്. ഈ നടപടിക്രമങ്ങൾ യഥാസമയങ്ങളിൽ  പ്രസിഡന്റിനെയും  സെക്രട്ടറിയെയും രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മിറ്റി   അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രസിഡണ്ടും , സെക്രട്ടറിയും , CMA  അംഗങ്ങളെ അറിയിക്കേണ്ട നിയമങ്ങളായ (Section 2.11.6 and 2.4.3 j ) പാലിക്കുവാൻ ഇരുവർക്കും  സാധിച്ചിട്ടില്ല. ഇത് വ്യക്തമായ ഭരണഘടന ലംഘനമാണെന്നും   ഇതിനെപറ്റി ആലോചിക്കുന്നതിന്  CMA  പരമാധികാര സമിതിയായ പൊതുയോഗം വിളിച്ചുകൂട്ടുവാൻ രേഖാമൂലം അറിയിച്ചിട്ടും ഇപ്പോഴത്തെ  ഭരണ സമതിയിൽ നിന്നും വ്യക്തവും നിയമപരവുമായ ഒരു മറുപടിയും ലഭിച്ചില്ല .

ആയതിനാൽ ഈ ഭരണ സമിതിയുടെ സഹകരണത്തിൽ   സ്വതന്ത്രമായ തിരഞ്ഞെടുപ്പ് അസാധ്യമെന്നു ബോധ്യപ്പെട്ട 5 അംഗ ഇലെക്ഷൻ കമ്മിഷൻ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിനും സെക്രട്ടറി ലീല ജോസഫിനും  ജൂൺ 12 നു രാജിക്കത്തു  നൽകി .  ഏകകണ്ടമായാണ് ഇലക്ഷൻ കമ്മിഷൻ ചെയർമാന്റെ നേതൃത്വത്തിൽ കൂടിയ കമ്മിറ്റി, ഭരണഘടന ലംഘിച്ചുകൊണ്ടു ഇലെക്ഷൻ നടപടികളുമായി മുന്നോട്ടു പോകുവാൻ വിമുഖത അറിയിച്ച്‌ രാജി വച്ചത്.

തങ്ങളെ ഇലക്ഷൻ കമ്മിഷൻ ആയി തിരഞ്ഞെടുത്ത  അംഗങ്ങൾക്ക് മുഖ്യ ഇലക്ഷൻ കമ്മിഷണർ സ്റ്റാൻലി കളരിക്കാമുറി, അംഗങ്ങളായ എൻ.എം.ഫിലിപ്പ്  റോയ് നെടുങ്ങോട്ടിൽ, ബെന്നി വാച്ചാച്ചിറ, രഞ്ജൻ എബ്രഹാം എന്നിവർ  നന്ദി പറയുകയും ,തങ്ങളെ ഏല്പിച്ച കർത്തവ്യം, പൂർത്തീകരിക്കുവാൻ സാധിക്കാത്തതിൽ ഖേദം അറിയിക്കുകയും ചെയ്തു.

മുൻ കാലങ്ങളിൽ ചിക്കാഗോ മലയാളി അസോസിയേഷനെ നയിച്ചിട്ടുള്ളവരാണ് ഇവർ 5  പേരും. അടുത്ത CMA പൊതുയോഗം ഇത്തരം പ്രവണതകൾ ഇനിയും അവർത്തിക്കാതിരക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ഇലക്ഷൻ കമ്മിഷൻ  അഭ്യർത്ഥിച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular