Tuesday, April 16, 2024
HomeKeralaചാമ്ബ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ കിരീടം ചൂടി മാഞ്ചസ്‌റ്റര്‍ സിറ്റി

ചാമ്ബ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ കിരീടം ചൂടി മാഞ്ചസ്‌റ്റര്‍ സിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാംവര്‍ഷ ഹയര്‍ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിച്ച മുഴുവൻ പേര്‍ക്കും പ്രവേശനം ഉറപ്പായി.

ആകെയുള്ള 4,59,330 അപേക്ഷകരില്‍ 19ന് നടക്കുന്ന ആദ്യ അലോട്ട്മെന്റില്‍ 3,75,000 പേര്‍ക്ക് പ്രവേശനം ലഭ്യമാകും. തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ ബാക്കിയുള്ള 84,300 പേര്‍ക്കും പ്രവേശനം ലഭ്യമാക്കാൻ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ആദ്യ അലോട്ട്മെന്റില്‍ പ്രവേശനം ലഭിക്കുന്നവരില്‍ അരലക്ഷത്തിലേറെ പേര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി (ആകെ സീറ്റ് 33,030), ഐടിഐ (ആകെ സീറ്റ് 61,424), പോളിടെക്നിക് (ആകെ സീറ്റ് 9990) എന്നിവിടങ്ങളിലേക്ക് പോകും. ഇങ്ങനെ മാറുന്ന ഒഴിവുകളില്‍ രണ്ടാംഘട്ട അലോട്ട്മെന്റില്‍ പ്ലസ് വണിന് മാര്‍ക്ക് കുറഞ്ഞവര്‍ക്കും പ്രവേശനം സാധ്യമാകും.

ഇത്തവണ പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിനു മുമ്ബുതന്നെ അനുവദിച്ച 30 ശതമാനംവരെയുള്ള മാര്‍ജിനല്‍ സീറ്റുകള്‍ക്ക് പുറമെ വടക്കൻ ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 81 ബാച്ചിലും ആദ്യ അലോട്ട്മെന്റില്‍ പ്രവേശനം നടത്തുന്നതിനാല്‍ മുൻ വര്‍ഷത്തേക്കാള്‍ മുക്കാല്‍ ലക്ഷം കുട്ടികള്‍ക്ക് ആദ്യംതന്നെ പ്രവേശനം ഉറപ്പാകും.

ഒടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്ബ്യൻസ് ലീഗ് ഫുട്ബോള്‍ കിരീടം. ഇന്റര്‍ മിലാനെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് സിറ്റി ആദ്യമായി ചാമ്ബ്യൻസ് ലീഗില്‍ ജേതാക്കളായത്.

രണ്ടാംപകുതിയില്‍ റോഡ്രി സിറ്റിയുടെ വിജയഗോള്‍ നേടി. ഇതോടെ ഈ സീസണില്‍ പെപ് ഗ്വാര്‍ഡിയോളയ്ക്കും സംഘത്തിനും മൂന്ന് കിരീടമായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്ബ്യൻമാരായ സിറ്റി, എഫ് എ കപ്പിലും ജേതാക്കളായി.

സിറ്റിക്ക് കടുത്ത പരീക്ഷണമാണ് ഇന്റര്‍ നല്‍കിയത്. ഇതിനിടെ മധ്യനിരതാരം കെവിൻ ഡി ബ്രയ്ൻ പരിക്കേറ്റ് മടങ്ങിയതും ഇംഗ്ലീഷ് ക്ലബ്ബിന് തിരിച്ചടിയായി. 68–-ാം മിനിറ്റില്‍ മാനുവല്‍ അക്കാഞ്ഞിയും ബെര്‍ണാഡോ സില്‍വയും നടത്തിയ നീക്കത്തിനൊടുവിലാണ് റോഡ്രി ലക്ഷ്യം കണ്ടത്. പിന്നാലെ ഇന്ററിന് മികച്ച അവസരം കിട്ടി. ഡിമാര്‍ക്കോയുടെ ഹെഡര്‍ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. തൊട്ടടുത്ത നിമിഷം ഡിമാര്‍കോയുടെ അടി സഹതാരം റൊമേലു ലുക്കാക്കുവിന്റെ കാലില്‍തട്ടി മടങ്ങി. കളിയുടെ അവസാന നിമിഷം ലുക്കാക്കുവിന്റെ ഹെഡര്‍ സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്സന്റെ കാലില്‍ത്തട്ടിത്തെറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular