Thursday, April 25, 2024
HomeCinemaഅഹല്യ ഫിലിം ഫെസ്റ്റിവൽ “ധ്വനി 2023

അഹല്യ ഫിലിം ഫെസ്റ്റിവൽ “ധ്വനി 2023

പാലക്കാട് :     പരിസ്ഥിതി ചലച്ചിത്രമേള “ധ്വനി 2023” ജൂൺ അഞ്ചുമുതൽ പത്തുവരെ അഹല്യയിൽ പാലക്കാട്ടെ ഇൻസൈറ്റ് ദി ക്രിയേറ്റീവ് ഗ്രൂപ്പിന്റെ സഹകരണത്തോടെ അഹല്യ ഗ്രൂപ് നടത്തുന്ന പരിസ്ഥിതി ചലച്ചിത്രമേള ധ്വനി 2023 അഹല്യ ഐ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ജൂൺ അഞ്ചുമുതൽ പത്തുവരെ നടക്കും.
വൈകിട്ട് അഞ്ചുമണിമുതൽ നടക്കുന്ന പ്രദർശനത്തിൽ പൊതുജനങ്ങൾക്കുള്ള പ്രവേശനം സൗജന്യമാണ്. ബെനഡിക്ട് ഏർലിങ്സോൺ സംവിധാനം ചെയ്ത ഐസ്ലാൻഡ് ചിത്രം “വുമൺ അറ്റ് വാർ”, പ്രതാപ് ജോസഫ് സംവിധാനം ചെയ്ത “പുഴയാൾ “, കൃപാൽ കളിത സംവിധാനം ചെയ്ത് ആസാമീസ് ചിത്രമായ “ഹാത്തിബൊന്ധു” , ജയരാജ് സംവിധാനം ചെയ്ത “ഒറ്റാൽ” , കൃഷ്ണാനന്ദ് സംവിധാനം ചെയ്ത “ആവാസ വ്യൂഹം”, കാർത്തികി ഗോണ്സാല്വസ് സംവിധാനം ചെയ്ത “ദി എലെഫന്റ്റ് വിസ്പരേഴ്സ് ” എന്നീ ശ്രദ്ധേയങ്ങളായ ചലച്ചിത്രങ്ങളാണ് അഞ്ചാം തിയ്യതിമുതൽ പതതാം തിയ്യതി വരെ യഥാക്രമം പ്രദർശിപ്പിക്കുന്നത്. കൂടാതെ ഇൻസൈറ്റ് നിർമ്മിച്ച ഹൈക്കു ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.
ദേശീയ അന്തർ ദേശീയ പരിസ്ഥിതി ചിത്രങ്ങൾ സാധാരണക്കാർക്ക് ഒരുമിച്ചു കാണാനുള്ള അവസരമാണ് ഇതുവഴി അഹല്യയും ഇൻസൈറ്റും ലക്ഷ്യമിടുന്നത്. മുസഫർ അഹമ്മദ് , പ്രതാപ് ജോസഫ് ഡോ . വി. മോഹനകൃഷ്ണൻ, ഫാറൂക് അബ്ദുൽ റഹിമാൻ, തേക്കിൻകാട് ജോസഫ്, എം സി രാജനാരായണൻ, മാത്യൂസ്  ഓരത്തേൽ തുടങ്ങിയ ചലച്ചിത്രപ്രതിഭകൾ മേളയിൽ പങ്കെടുത്തു ആമുഖ പ്രഭാഷണങ്ങൾ നടത്തും.
നേരത്തെ മേളയുടെ പോസ്റ്റർ പ്രകാശനം ചലച്ചിത്രനടൻ ജയറാം നിർവഹിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:Ph 9447721311
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular