Connect with us
Malayali Express

Malayali Express

നഴ്സിംഗ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വോട്ടിന് പണം നല്‍കി; യുഎന്‍എക്കെതിരെ പുതിയ ആരോപണം

HEALTH

നഴ്സിംഗ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വോട്ടിന് പണം നല്‍കി; യുഎന്‍എക്കെതിരെ പുതിയ ആരോപണം

Published

on

തിരുവനന്തപുരം: കോടികളുടെ സാമ്ബത്തിക ക്രമക്കേടെന്ന പരാതിക്ക് പിന്നാലെ യുഎന്‍എക്കെതിരെ പുതിയ ആരോപണം. നഴ്സിംഗ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പണം കൊടുത്ത് വോട്ടുകള്‍ അട്ടിമറിച്ചതായി ഗവണ്‍മെന്‍റ് നഴ്സസ് അസോസിയേഷന്‍ ആരോപിച്ചു. ആരോപണം ശരിവച്ച യുഎന്‍എ നേതൃത്വം അട്ടിമറിയുടെ ഉത്തരവാദിത്തം വൈസ് പ്രസിഡന്‍റിനാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.

നഴ്സിംഗ് കൗണ്‍സിലില്‍ ഇടത് ആഭിമുഖ്യമുള്ള കെജിഎന്‍എയെ വിറപ്പിച്ച്‌ ആറ് സീറ്റുകളിലാണ് ഇത്തവണ യുഎന്‍എ ജയിച്ചത്. വോട്ടെടുപ്പ് സമയത്ത് തന്നെ കെജിഎന്‍എ, യുഎന്‍എയുടെ ജയത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. യുഎന്‍എ ദേശീയ പ്രസിഡന്‍റിനെതിരെ വൈസ് പ്രസിഡന്‍റ് കോടികളുടെ ക്രമക്കേട് ഉന്നയിച്ച്‌ പരാതി കൊടുത്തതിന് പിന്നാലെ കെജിഎന്‍എ വോട്ടെടുപ്പിനെക്കുറിച്ചുള്ള ആരോപണം ശക്തമാക്കി.

നഴ്സുമാരില്‍ നിന്നും പോസ്റ്റല്‍ ബാലറ്റ്, പണം കൊടുത്ത് വാങ്ങി യുഎന്‍എ നേതാക്കള്‍ തന്നെ വോട്ട് ചെയ്തുവെന്നാണ് ആക്ഷേപം. തെളിവായി ചില വാട്സ് ആപ് മെസേജുകളും കെജിഎന്‍എ പുറത്തുവിട്ടു. ബാലറ്റ് പേപ്പറുകള്‍ വാങ്ങി വോട്ട് മറിച്ചത് വൈസ് പ്രസിഡന്‍റായിരുന്ന സിബി മുകേഷ് മാത്രമാണെന്ന വാദമാണ് യുഎന്‍എ ദേശീയ പ്രസിഡന്‍റ് ജാസ്മിന്‍ഷായുടെ വിശദീകരണം. ഇതടക്കമുള്ള കാരണങ്ങള്‍ കൊണ്ടാണ് സിബിയെ സംഘടനയില്‍ നിന്നും പുറത്താക്കിയതെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.

എന്നാല്‍, സിബി മുകേഷ്, കെജിഎന്‍എയുടേയും ജാസ്മിന്‍ ഷായുടേയും ആരോപണം തള്ളി. തട്ടിപ്പ് നടന്നെങ്കില്‍ ഏറ്റവും അധികം വോട്ട് തനിക്കായിരുന്നു കിട്ടേണ്ടെതെന്നും സിബി പറഞ്ഞു. ഇതിനിടെ വോട്ടെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെജിഎന്‍എ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.

Continue Reading

Latest News