Friday, March 29, 2024
HomeIndiaമോദിയുടെ നിർദിഷ്ട സന്ദർശനം ആവേശം ഉയർത്തുന്നുവെന്നു വൈറ്റ് ഹൗസ്

മോദിയുടെ നിർദിഷ്ട സന്ദർശനം ആവേശം ഉയർത്തുന്നുവെന്നു വൈറ്റ് ഹൗസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ഔദ്യോഗിക വിരുന്നൊരുക്കുമ്പോൾ ഒട്ടനവധി ഇന്ത്യൻ അമേരിക്കൻ പൗരന്മാരെ വൈറ്റ് ഹൗസിലേക്കു ക്ഷണിക്കുമെന്നു സമൂഹ നേതാക്കൾ അറിയിച്ചു.

മോദിയുടെ സന്ദർശനം ആവേശം ഉയർത്തിയെന്നും പ്രസ് സെക്രട്ടറി കരിൻ-ജീൻ പിയറി അറിയിച്ചു.

ജൂൺ 21നു എത്തുന്ന മോദി 24നാണു മടങ്ങുക. 22 നു വൈറ്റ് ഹൗസിലെ വിരുന്ന്. “ഈ സന്ദർശനം യുഎസ്-ഇന്ത്യ അഗാധമായ ബന്ധങ്ങളും പങ്കാളിത്തവും ഉറപ്പിക്കും,” കരിൻ-ജീൻ പിയറി പറഞ്ഞു. “അമേരിക്കക്കാരെയും ഇന്ത്യക്കാരെയും ബന്ധിപ്പിക്കുന്ന ഊഷ്‌മളമായ കുടുംബ-സൗഹൃദ ബന്ധങ്ങളും.”

മോദിയെ യുഎസ് കോൺഗ്രസിൽ പ്രസംഗിക്കാൻ ക്ഷണിക്കണമെന്നു റെപ്. റോ ഖന്ന ആവശ്യപ്പെട്ടിട്ടുണ്ട്. 2016ൽ കോൺഗ്രസിൽ പ്രസംഗിക്കുമ്പോൾ ഇരു രാജ്യങ്ങളും ചരിത്രത്തിന്റെ ആശങ്കകൾ മറികടന്നുവെന്നു മോദി പറഞ്ഞിരുന്നു.

മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി യുഎസിലെ പ്രധാന നഗരങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ ഇന്ത്യൻ അമേരിക്കൻ സമൂഹം ഒരുക്കങ്ങൾ ചെയ്യുന്നുണ്ട്. ഇരുപതു പ്രമുഖ നഗരങ്ങളിൽ ജൂൺ 18നു ‘ഇന്ത്യാ ഐക്യ ദിനം’ ആചരിക്കും.

വാഷിംഗ്‌ടൺ സ്മാരകം മുതൽ ലിങ്കൺ സ്മാരകം വരെ അന്നു ഇന്ത്യൻ വംശജർ മാർച്ച് ചെയ്യുമെന്നു ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പി പ്രസിഡന്റ് അടപ്പ പ്രസാദ് പറഞ്ഞു.

ഒരു സംഘം ഇന്ത്യക്കാർ ന്യൂ യോർക്കിൽ നിന്നു ആൻഡ്രൂസ് എയർ ഫോഴ്സ് ബേസിൽ പോയി മോദിയെ സ്വീകരിക്കും. വൈറ്റ് ഹൗസിനു മുന്നിൽ നൂറു കണക്കിന് സമൂഹ അംഗങ്ങൾ എത്തിച്ചേരും. സാംസ്‌കാരിക പരിപാടികളൂം ഉണ്ടാവും.

Modi visit sparks excitement at White House 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular