USA
ഡിട്രോയിറ്റ് മലയാളി അസോസിയേഷന് (DMA) പുതിയ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം
ഡിട്രോയിറ്റ്: മെട്രോ ഡിട്രോയിറ്റിലെ മലയാളി സമൂഹത്തിന്റെ കലാസാംസ്കാരിക ഉന്നമനവും വ്യത്യസ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി നാലു ദശാബ്ദം പൂര്‍ത്തിയാക്കുന്ന ഡി.എം.എയുടെ വാര്‍ഷികപൊതുയോഗം 2018 ലേക്ക് മോഹന്‍ പനങ്കാവില്‍ (പ്രസിഡന്റ്), സാം മാത്യു (സെക്രട്ടറി ), ടോം മാത്യു (വൈ:പ്രസിഡണ്ട് ), ഷിബു വര്‍ഗീസ് (ട്രഷറര്‍), ടോമി മൂളാന്‍ (ജോ:സെക്രട്ടറി ), തോമസ് ജോര്‍ജ് (ജോ. ട്രഷറര്‍ ) തുടങ്ങിയവരുള്‍പ്പെട്ട 37 അംഗ പ്രവര്‍ത്തകസമിതിയെ തെരഞ്ഞെടുത്തു.
ട്രസ്റ്റിബോര്‍ഡ് ചെയര്മാന് മാത്യു ചെരുവിലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗം സാംസ്കാരിക പ്രസിദ്ധീകരണമായ ധ്വനിയുടെ ചീഫ് എഡിറ്ററായി നോബിള്‍ തോമസ് , ചാരിറ്റി കമ്മിറ്റി കോര്‍ഡിനേറ്ററായി രാജേഷ്കുട്ടി എന്നിവരെയും ചുമതലപ്പെടുത്തി.
ആഘോഷങ്ങളോടൊപ്പം ആതുരസേവനവും നടത്തിവരുന്ന ഡി എം എ, ഡെട്രോയിറ്റിലെ ഭവനരഹിതരായ നിര്‍ദ്ധനര്‍ക്കായി വീട് നിര്‍മ്മിച്ചു നല്കുന്ന ഫെഡറല്‍ ഗവണ്മെന്റ് പ്രവര്‍ത്തനങ്ങളുമായി കൈകോര്‍ത്തു കഴിഞ്ഞ വര്‍ഷം തുടങ്ങിയ സന്നദ്ധസേവ പ്രവര്‍ത്തനങ്ങള്‍ ഇക്കൊല്ലം കൂടുതല്‍ വ്യാപകമാക്കാന്‍ തീരുമാനിച്ചതായി പ്രസിഡണ്ട് മോഹന്‍ പനങ്കാവില്‍ അറിയിച്ചു.
പുതിയ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് ഫോമാ ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍, തോമസ് കര്‍ത്തനാല്‍, റോജന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സാജന് ഇലഞ്ഞിക്കല്‍, സെക്രടറി ബോബി തോമസ് എന്നിവര്‍ നന്ദിയും പറഞ്ഞു.
സുരേന്ദ്രന് നായര്‍ അറിയിച്ചതാണിത്.
-
KERALA2 mins ago
സ്പീക്കറുടെ എല്ലാ നടപടികളും ദുരൂഹം: കെ.സുരേന്ദ്രന്
-
INDIA4 mins ago
കോവിഡ് വാക്സിനായി ഇന്ത്യയെ സമീപിച്ച് 92 രാജ്യങ്ങള്‍; അയല്‍ രാജ്യങ്ങള്‍ക്ക് വാക്സിന് നല്കാന് തുടങ്ങി
-
INDIA5 mins ago
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തം; പ്രധാനമന്ത്രി അനുശോചനം അറിയിച്ചു
-
LATEST NEWS10 mins ago
വംശീയ അധിക്ഷേപം: അസ്വസ്ഥരാണെങ്കില്‍ സിഡ്നി ടെസ്റ്റില്‍ നിന്ന് പിന്മാറാന് ഇന്ത്യയ്ക്ക് ഓഫര്‍ നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍
-
KERALA16 mins ago
സംസ്ഥാനത്ത് 6,334 പേര്‍ക്ക് കോവിഡ്: യുകെയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി രോഗബാധ, 21 മരണം
-
KERALA7 hours ago
കൊല്ലത്ത് പോക്സോ കേസ് പ്രതി തൂങ്ങി മരിച്ചു
-
INDIA7 hours ago
പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിന് സ്വീകരിക്കും
-
INDIA7 hours ago
തമിഴ്നാട്ടിലെ കോണ്‍ഗ്രസിന്റെ പ്രചരണത്തിന് രാഹുല്‍ തുടക്കം കുറിക്കും