Friday, March 29, 2024
HomeUSAടെക്സസിൽ കിഴുക്കാംതൂക്കായ പാറക്കെട്ടിൽ നിന്നു വീണു മിടുക്കിയായ ഇന്ത്യൻ പെൺകുട്ടി മരിച്ചു

ടെക്സസിൽ കിഴുക്കാംതൂക്കായ പാറക്കെട്ടിൽ നിന്നു വീണു മിടുക്കിയായ ഇന്ത്യൻ പെൺകുട്ടി മരിച്ചു

മിടുമിടുക്കിയായ 16കാരി ടെക്സസിൽ കിഴുക്കാംതൂക്കായ പാറക്കെട്ടിൽ നിന്നു വീണു മരിച്ചു. ഇന്ത്യൻ വംശജയായ സിരി റെഡ്ഢിയുടെ ജഡം ഓസ്റ്റിനിൽ കുട്ടിയുടെ  അമ്മ തന്നെയാണ് കണ്ടെത്തിയത്. സ്കൂളിൽ നിന്ന് അപ്രത്യക്ഷയായ കുട്ടിയുടെ ഫോൺ വഴിയാണ് തിരച്ചിൽ നടത്തിയതെന്നു അമ്മ പറഞ്ഞു.

കുട്ടിയെ സ്കൂളിൽ കാണാതെ വന്നപ്പോൾ ‘അമ്മ പോലീസിനെ അറിയിച്ച ശേഷം മകളുടെ ഫോൺ ട്രാക്ക് ചെയ്യുകയായിരുന്നു. എന്തു കൊണ്ടാണ് സിരി പാറക്കൂട്ടത്തിൽ എത്തിയതെന്നു വ്യക്തമല്ല. വീഴ്ചയിലേറ്റ പരുക്കുകൾ മൂലമാണ് മരണം സംഭവിച്ചതെന്നു പോലീസ് സ്ഥിരീകരിച്ചു.

ഉയർന്ന നേട്ടമുണ്ടാക്കുന്ന കുട്ടികൾക്കു വേണ്ടിയുള്ള നാഷനൽ ഓണർ സൊസൈറ്റിയിൽ അംഗമായിരുന്നു സിരിയെന്നു ടെക്സസ് മാധ്യമങ്ങൾ പറഞ്ഞു. സ്കൂളിലെ ശാസ്ത്രമേള ടീമിൽ അവാർഡ് നേടുന്ന അംഗവും മികച്ച പാട്ടുകാരിയും ആയിരുന്നു.

Brillliant Indian teen dies in fall from cliff in Texas

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular