Friday, March 29, 2024
HomeGulfനീറ്റ്: ഒരുക്കം പൂര്‍ത്തിയായി: പരീക്ഷ എഴുതുന്നത് 269 വിദ്യാര്‍ഥികള്‍

നീറ്റ്: ഒരുക്കം പൂര്‍ത്തിയായി: പരീക്ഷ എഴുതുന്നത് 269 വിദ്യാര്‍ഥികള്‍

സ്കത്ത് : ഒമാനില്‍ നടക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്‍റെ (നീറ്റ്) ഒരുക്കം പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മസ്കത്ത് ഇന്ത്യന്‍ സ്കൂളാണ് പരീക്ഷ കേന്ദ്രം. സെന്‍റര്‍ നമ്ബര്‍: 991101. ഇത്തവണ 269 പേരാണ് ഒമാനില്‍നിന്ന് പരീക്ഷ എഴുതുന്നത്. പരീക്ഷാര്‍ഥികള്‍ ഒമാന്‍ സമയം 11.30ന് മുമ്ബായി റിപ്പോര്‍ട്ട് ചെയ്യണം. ഉച്ചക്ക് 12ന് ഗേറ്റുകള്‍ അടക്കും. പാസ്‌പോര്‍ട്ട്/ പാന്‍ കാര്‍ഡ്/ ലൈസന്‍സ്/ ഇന്ത്യ ഗവണ്‍മെന്റ് നല്‍കുന്ന മറ്റേതെങ്കിലും ഐഡി കാര്‍ഡ് എന്നിവയുടെ ഒറിജിനല്‍ തിരിച്ചറിയല്‍ രേഖയായി കരുതേണ്ടതാണ്.

മൊബൈല്‍ ഫോണുകളും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും അനുവദിക്കില്ല. കഴിഞ്ഞവര്‍ഷം 214 വിദ്യാര്‍ഥികളാണ് ഒമാനില്‍നിന്ന് പരീക്ഷ എഴുതിയത്. ആദ്യമായിട്ടായിരുന്നു കഴിഞ്ഞവര്‍ഷം നീറ്റ് പരീക്ഷ ഒമാനില്‍ നടന്നിരുന്നത്. നേരത്തേ വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷക്ക് ഇന്ത്യയിലേക്കോ യു.എ.ഇയിലേക്കോ ആണ് പോകാറുണ്ടായിരുന്നത്. 21 ഇന്ത്യന്‍ സ്കൂളുകളുള്ള ഒമാനില്‍ നീറ്റ് പരീക്ഷക്ക് കേന്ദ്രം അനുവദിക്കണമെന്ന രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും നിരന്തര മുറവിളികളുടെ ഫലമായിരുന്നു കഴിഞ്ഞവര്‍ഷം സെന്‍റര്‍ അനുവദിച്ചിരുന്നത്. പ്രവാസികളുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങിയവര്‍ക്ക് നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

വിഷയത്തില്‍ സത്വര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി അധികൃതരുമായി സാമൂഹികപ്രവര്‍ത്തകര്‍ ചര്‍ച്ചകളും നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സുല്‍ത്താനേറ്റിലും പരീക്ഷകേന്ദ്രം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇത്തവണ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. പരീക്ഷക്കായി വിദ്യാര്‍ഥികള്‍ സൂര്‍, സലാല തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് മസ്കത്തില്‍ ശനിയാഴ്ചതന്നെ എത്തിയിരുന്നു. പലരും ബന്ധുക്കളുടെ വീട്ടിലും മറ്റുമായിരുന്നു താമസിച്ചിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular