Connect with us
Malayali Express

Malayali Express

തോക്ക് നിയന്ത്രണവും,സ്കൂളുകൾക്ക് അധികസുരക്ഷയും: മലയാളി അസോസിയേഷൻ ഓഫ് താമ്പാ യോഗം ചേരുന്നു

USA

തോക്ക് നിയന്ത്രണവും,സ്കൂളുകൾക്ക് അധികസുരക്ഷയും: മലയാളി അസോസിയേഷൻ ഓഫ് താമ്പാ യോഗം ചേരുന്നു

Published

on

തോക്ക് നിയന്ത്രണവും,സ്കൂളുകൾക്ക് അധികസുരക്ഷയും: മലയാളി അസോസിയേഷൻ ഓഫ് താമ്പാ യോഗം ചേരുന്നു

സമൂഹമനസാക്ഷിയെ ഞെട്ടിച്ച വിദ്യാർത്ഥികളും, അദ്ധ്യാപകരും ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ട മാർജോറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിൽ നടന്ന കൂട്ടവെടിവെപ്പ് , സമൂഹമനസാക്ഷിയെ ഞെട്ടിക്കുകയും ,നമ്മുടെ സുരക്ഷയിൽ ആശങ്കയുളവാക്കുകയും ചെയ്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ തോക്ക് നിയന്ത്രണം , സ്കൂളുകൾക്ക് അധികസുരക്ഷ എന്നീ ആവശ്യങ്ങൾ ബന്ധപ്പെട്ട അധികാരികളിൽ എത്തിക്കാനുള്ള കൂട്ടായ ശ്രമത്തിനു വേണ്ടി മലയാളി അസോസിയേഷൻ ഓഫ് താമ്പ മുൻകൈയെടുത്തു ഒരു കോൺഫറൻസ് കാൾ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21 ബുധനാഴ്ച 8 മണിക്കാണ് കോൺഫറൻസ് കാൾ . ഫ്ലോറിഡയിലെ വിവിധ സംഘടനകളെയും, സാമൂഹിക-സാംസ്‌കാരിക നേതാക്കളെയും , ജനപ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് യോഗം ചേരുന്നത്.

കോൺഫറൻസ് കാൾ നമ്പറിനും ,കൂടുതൽ വിവരങ്ങൾക്കും ; വിജയൻ നായർ- 813 545 9773 ,ജോമോൻ തെക്കേത്തൊട്ടിയിൽ – 727 424 8423 , ഡോളി വേണാട്- 630 639 2138,സീമ വേണുഗോപാൽ -813 395 4553

Continue Reading

Latest News