Saturday, April 20, 2024
HomeUSAഒപ്രാ വിൻഫ്രീ അവതരിപ്പിച്ചു: ഡോ. എബ്രഹാം വർഗീസിന്റെ 715 പേജുള്ള ദി കവനന്റ് ഓഫ്...

ഒപ്രാ വിൻഫ്രീ അവതരിപ്പിച്ചു: ഡോ. എബ്രഹാം വർഗീസിന്റെ 715 പേജുള്ള ദി കവനന്റ് ഓഫ് വാട്ടർ

ഡോ.  എബ്രഹാം വർഗീസിന്റെ ‘The Covenant of Water’  എന്ന 715 പേജുള്ള ബൃഹദ് നോവൽ  സി ബി എസ് മോർണിംഗ്‌സ് ഷോയിൽ ഓപ്ര വിൻഫ്രി അവതരിപ്പിച്ചത് ഒരു എഴുത്തുകാരന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി.

ദീർഘകാലമായി കാത്തിരുന്ന പുസ്തകമെന്നാണ് ഓപ്ര വിശേഷിപ്പിച്ചത്. “മറ്റൊരു ലോകത്തിന്റെ അനുഭവം. ഇത്രയേറെ വാക്കുകളുടെ വിസ്‌മയം സൃഷ്ടിക്കാൻ കഴിയുന്ന എഴുത്തുകാർ വിരളമാണ്.”

ദക്ഷിണേന്ത്യയിലെ മൂന്നു തലമുറകളിൽ വ്യാപിച്ചു കിടക്കുന്ന ഇതിഹാസ കഥ എങ്ങിനെ ഉണ്ടായി എന്നു വിശദീകരിക്കാൻ ഡോക്ടർ തന്റെ കുടുംബത്തിന്റെ ചരിത്രം പറഞ്ഞു.

ചെങ്ങന്നൂർകാരനാണെങ്കിലും എത്യോപ്യയിൽ ജനിച്ച ഡോ വർഗീസ് ചെന്നൈയിലാണ് മെഡിസിൻ പഠിച്ചത്. അമേരിക്കയിൽ ഉപരിപഠനം നടത്തി. ടെനസിയിലെ ചെറിയൊരു നഗരത്തിൽ എയ്‌ഡ്‌സ്‌ രോഗികളുമായി ഇടപെട്ട അനുഭവങ്ങൾ ആണ്  My Own Country എന്ന പുസ്തകത്തിൽ. 1994ൽ പ്രസിദ്ധീകരിച്ച പുസ്തകം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ എഴുതപ്പെട്ട ഓർമക്കുറിപ്പുകളിൽ ഏറ്റവുമധികം വായിക്കപ്പെട്ട ഒരെണ്ണമാണ്. ഒട്ടേറെ നാൾ ന്യു യോർക്ക് ടൈംസ് ബേസ്റ്റ് സെല്ലർ ലിസ്റ്റിൽ ഉണ്ടായിരുന്നു.

My Tennis Partner എന്ന അടുത്ത പുസ്തകത്തിന്റെ വിഷയം ലഹരിമരുന്നിനു അടിമയാവുന്ന  സുഹൃത്തായ  ഡോക്ടറെ  കുറിച്ചായിരുന്നു. സുഹൃത്തിനു ലഹരി ഉപയോഗം വരുത്തി വച്ച ദുരന്തത്തെ കുറിച്ചും.

അടുത്ത നോവൽ Cutting for Stone പൂർണമായും കഥയാണ്. പക്ഷെ സ്വന്തം ജീവിതാനുഭവങ്ങൾ അതിലുണ്ട്. എത്യോപ്യ ആണ് പശ്ചാത്തലം.

സ്വകാര്യ പ്രാക്ടീസിനു വർഗീസ് സമയം നീക്കി വച്ചിട്ടില്ല. സാൻ അന്റോണിയോയിൽ സെന്റർ ഫോർ മെഡിക്കൽ ഹ്യുമാനിറ്റീസ് ആൻഡ് എത്തിക്സിന്റെ സ്ഥാപക ഡയറക്ടറാണ്. ഇപ്പോൾ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ്.

1990ൽ വർഗീസ് യൂണിവേഴ്സിറ്റി ഓഫ് അയോവയുടെ ഔട്പേഷ്യന്റ് എയ്‌ഡ്‌സ്‌ ക്ലിനിക്കിൽ ജോലി ചെയ്തു. അക്കാലത്തു എഴുത്തുകാരുടെ ശില്പശാലയിൽ പങ്കെടുത്തു. അന്ന് ജോൺസൺ സിറ്റിയിലെ അനുഭവങ്ങൾ പുസ്തകമാക്കാൻ പ്രചോദനം കിട്ടി. “എഴുത്തുകാരനാവാൻ എന്നും മോഹമുണ്ടായിരുന്നു,” അദ്ദേഹം ഓർമ്മിക്കുന്നു. “പക്ഷെ ആ തൊഴിലിൽ പത്തു പൈസ കിട്ടില്ലെന്ന്‌ മാതാപിതാക്കൾ പറഞ്ഞു.”

എന്നാൽ ഡോക്ടറുടെ ജോലി ഇഷ്ടമാണെന്നു അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പല പ്രസിദ്ധീകരണങ്ങൾക്കും വേണ്ടി എഴുതിയിട്ടുണ്ട്: ദ ന്യൂ യോർക്കർ, ഗ്രാന്റ, ടോക്, സ്പോർട്സ് ഇലസ്ട്രേറ്റഡ്. എഴുത്തിനെയും വായനയേയും കുറിച്ച് യേൽ യൂണിവേഴ്സിറ്റി ഉൾപ്പെടെ പല മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡോക്ടർമാർക്ക് ക്ലാസെടുത്തിട്ടുണ്ട്.

ഡോക്ടർമാർ പുസ്തകങ്ങൾ വായിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്നു പറയുകയാണ് ഡോക്ടർ ഏബ്രഹാം വർഗീസ്. പ്രത്യേകിച്ച് കഥകൾ. അമേരിക്കയിലെ ഏറ്റവും പ്രശസ്‌തരായ ഡോക്ടർമാരിൽ ഒരാളായ അദ്ദേഹം  പുതിയ പുസ്തകം തയ്യാറാക്കാൻ ഒരു ദശാബ്ദമെടുത്തു..

വായിക്കുന്നവർക്കു മനുഷ്യമനസ്സിനെയും ഹൃദയത്തെയും കൂടുതൽ അടുത്തു മനസിലാക്കാൻ കഴിയും എന്നതാണ് ഡോക്ടർ ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ വായിക്കുന്ന ഡോക്ടർക്കു രോഗിയെ കൂടുതൽ മനസിലാക്കാം. അപ്പോൾ ചികിത്സ മെച്ചപ്പെടും. മെഡിക്കൽ സ്കൂളുകളിൽ ലഭിക്കാത്ത പ്രയോജനമാണ് സാഹിത്യം നൽകുന്നത്.

“മുറിവുണക്കുന്ന പ്രക്രിയ ചികിത്സയിലുണ്ട്. മെഡിസിൻ പണം കൊണ്ടുവരുന്ന തൊഴിൽ അല്ലാതിരുന്ന കാലത്തു അതിനെ അങ്ങിനെ കണ്ടിരുന്നു. ഇപ്പോൾ ആ രീതിയിൽ വീണ്ടും കാണുക എന്നതാണ് ഡോക്ടർമാരുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി,”  വർഗീസ് (67) പറയുന്നു. “ഡോക്ടർമാരെ കാണുന്ന ആളുകൾ രോഗം ഭേദമാക്കാൻ മാത്രമല്ല എത്തുന്നത്. മുറിവുണക്കേണ്ടതുമുണ്ട്.”

അദ്ദേഹം വിശദീകരിക്കുന്നു: “നിങ്ങൾ കവർച്ചയ്ക്ക് ഇരയായി എന്നു വയ്ക്കുക. പോലീസ് എല്ലാം വീണ്ടെടുത്തു തിരിച്ചു തരുമ്പോൾ നിങ്ങൾക്കു രോഗം ഭേദമായ പോലുള്ള ആശ്വാസം ലഭിക്കും. എന്നാൽ നിങ്ങളുടെ മുറിവുണങ്ങുന്നില്ല. ആത്മാവിനെ മുറിപ്പെടുത്തിയ സംഭവമാണ് കവർച്ച. ആ വികാരം മാറിക്കിട്ടുന്നില്ല.

“അതു പോലെയാണ് എല്ലാ രോഗങ്ങളൂം. ശാരീരികമായ ആക്രമണവും ആത്മീയമായ ആക്രമണവും.”

Author-doctor sees benefit for doctors who read

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular