Saturday, April 20, 2024
HomeUSAതന്നെ അറസ്റ്റ് ചെയ്താൽ രാജ്യത്തു മരണവും നശീകരണവും ഉണ്ടാവുമെന്ന് ട്രംപ്

തന്നെ അറസ്റ്റ് ചെയ്താൽ രാജ്യത്തു മരണവും നശീകരണവും ഉണ്ടാവുമെന്ന് ട്രംപ്

സ്റ്റോർമി ഡാനിയൽസ് കേസിൽ തന്നെ കുറ്റവിചാരണ ചെയ്താൽ രാജ്യത്തു മരണവും നശീകരണവും ഉണ്ടാവുമെന്നു ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. മൻഹാട്ടൻ ഡിസ്‌ട്രിക്‌ട് അറ്റോണി ആൽവിൻ ബ്രാഗിന്റെ തലയ്ക്കു നേരെ ബേസ്ബോൾ ബാറ്റ് ഓങ്ങി നിൽക്കുന്ന തന്റെ ചിത്രവും ട്രംപ് ‘ട്രൂത് സോഷ്യൽ’ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണി വരെ പോസ്റ്റ് ചെയ്തു കൊണ്ടിരുന്ന ട്രംപ് പിന്നീട് രാവിലെ 9 മണിക്ക് വീണ്ടും ആരംഭിച്ചു. “അവന്മാർ ഭൂമിയുടെ അഴുക്കാണ്,” ട്രംപ് എഴുതി. “ബ്രാഗിനു പണി നിർത്തിക്കൂടെ? അതല്ലേ ശരി?”

തിരഞ്ഞെടുപ്പിൽ തോറ്റ ശേഷം 2021 ജനുവരി 6 നു ക്യാപിറ്റോൾ ഹിൽ അക്രമിക്കാനായി അനുയായികളെ ഇളക്കി വിട്ട ട്രംപ് അത് ആവർത്തിക്കാൻ ആഹ്വാനം ചെയ്യുകയാണെന്നു വിമർശനം ഉയർന്നു. “ട്രംപിനെ ഉടൻ അറസ്റ്റ് ചെയ്യുക” എന്നു എം എസ് എൻ ബി സി ആങ്കർ ആയിരുന്ന കെയ്ത്ത് ഓൾബെർമാൻ നീതിന്യായ വകുപ്പിനോട് (ഡി ഓ ജെ) ആവശ്യപ്പെട്ടു. ബ്രാഗ് എന്ന ‘മൃഗത്തെ’ കൊള്ളാൻ അനുയായികളോട് ആഹ്വാനം ചെയ്ത ട്രംപിനെ അദ്ദേഹം ഭീകരൻ എന്ന് വിശേഷിപ്പിച്ചു.

‘അക്രമാസക്തനായ ക്രിമിനൽ’ എന്നു വരെ പലരും സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ചു. മാഫിയ ചിത്രങ്ങളിലെ കൊലപാതക രംഗമാണ് അദ്ദേഹം ഓർമിപ്പിക്കുന്നത്. The Untouchables എന്ന ചിത്രത്തിൽ (1987) റോബർട്ട് ഡെനിറോ അവതരിപ്പിക്കുന്ന മാഫിയ തലവൻ അൽ കാപോൺ ഇങ്ങിനെയൊരു ബാറ്റുമായി ഒരു പിണിയാളെ അടിച്ചു കൊല്ലുന്ന രംഗമുണ്ട്.

പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തുന്നത് ന്യൂ യോർക്കിൽ കുറ്റകൃത്യമാണെന്നു സി എൻ എൻ നിയമവിദഗ്ദൻ നോർ എയ്സൺ ട്വീറ്റ് ചെയ്തു.

കോർകോറാൻ കോടതിയിൽ

ഫ്ലോറിഡയിൽ ട്രംപിന്റെ വീട്ടിൽ നിന്നു എഫ് ബി ഐ കണ്ടെടുത്ത രഹസ്യ രേഖകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി മുൻ പ്രസിഡന്റിന്റെ അഭിഭാഷകൻ ഇവാൻ കോർകോറാൻ വെള്ളിയാഴ്ച കോടതിയിൽ ഹാജരായി. അധികാരം ഒഴിയുമ്പോൾ വൈറ്റ് ഹൗസിൽ നിന്ന് എടുത്തു കൊണ്ടു പോയ രഹസ്യ രേഖകളുടെ കൃത്യമായ വിവരങ്ങൾ ട്രംപ് കോർകോറാനു നൽകിയിരുന്നോ എന്നതാണ് ഡി സി കോടതിയിൽ ഗ്രാൻഡ് ജൂറി മുൻപാകെ ഉയർന്ന പ്രധാന ചോദ്യം.

ട്രംപ് പറഞ്ഞ പ്രകാരമാണ് രേഖകളുടെ പട്ടിക എഴുതിയതെന്നു കോർകോറാൻ പറഞ്ഞാൽ ട്രംപ് കുറ്റക്കാരനാവും. പട്ടികയിൽ ഇല്ലാത്ത നൂറിലേറെ രേഖകൾ ഓഗസ്റിൽ എഫ് ബി ഐ കണ്ടെടുത്തിരുന്നു.

ട്രംപിന്റെ ഭരണകാലത്തു വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന മാർക്ക് മെഡോസിനെ കോടതി വിളിച്ചിട്ടുണ്ട്.

Trump warns of ‘death and destruction’ if he’s indicted 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular