നടി മഹാലക്ഷ്മിയും ഭര്‍ത്താവ് രവീന്ദര്‍ ചന്ദ്രശേഖരനും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയവരാണ്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹം. അന്ന് മുതല്‍ പലതരത്തിലുളള ട്രോളുകള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും ഇവര്‍ ഇരയായിട്ടുണ്ട്. സിനിമാ നിര്‍മാതാവായ രവീന്ദറിന്റെ സമ്ബത്തു നോക്കിയാണ് മഹാലക്ഷ്മി വിവാഹം ചെയ്തത് എന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ അതൊന്നും ഗൗരവമാക്കാതെ ജീവിതം സന്തോഷകരമായി മുമ്ബോട്ട് കൊണ്ടുപോകുകയാണ് ഇരുവരും.
കഴിഞ്ഞ ദിവസമായിരുന്നു മഹാലക്ഷ്മിയുടെ 33-ാം പിറന്നാള്‍. വിവാഹശേഷമുളള ഭാര്യയുടെ ആദ്യപിറന്നാള്‍ രവീന്ദര്‍ കെങ്കേമമാക്കി. ആഘോഷത്തിന്റെ ചിത്രങ്ങളെല്ലാം ചേര്‍ത്തുളള ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റും രവീന്ദര്‍ പങ്കുവെച്ചിട്ടുണ്ട്. തമിഴില്‍ ഒരു നീണ്ട കുറിപ്പും രവീന്ദര്‍ എഴുതിയിട്ടുണ്ട്. രവീന്ദര്‍ നല്‍കിയ സമ്മാനങ്ങളില്‍ വെച്ച് മഹാലക്ഷ്മിയ്ക്ക് ഏറെ പ്രിയപ്പെട്ടത് കൂട്ടത്തില്‍ ഉണ്ടായിരുന്ന മുല്ലപ്പൂ ആയിരുന്നു.
‘ ഒരാള്‍ക്ക് മറ്റൊരാള്‍ക്ക് എന്തും നല്‍കാന്‍ സാധിക്കും. പക്ഷേ ഒരു ഭര്‍ത്താവിന് മാത്രമേ ഭാര്യയ്ക്ക് പൂവ് സമ്മാനിക്കാന്‍ കഴിയൂ എന്നാണ് മഹാലക്ഷ്മി രവീന്ദറിന്റെ പോസ്റ്റില്‍ കമന്റ് ചെയ്തത്. ‘ ഷൈ മോഡ്, പൊണ്ടാട്ടി’ എന്നാണ് രവീന്ദര്‍ ഇതിനു മറുപടി നല്‍കിയത്. നിരവധി പേരാണ് ഈ കമന്റുകള്‍ക്ക് ലൈക്ക് നല്‍കിയിരിക്കുന്നത്.