Thursday, April 18, 2024
HomeIndiaഇന്ത്യന്‍ ചുമ മരുന്ന് കുടിച്ച്‌ ഉസ്ബെക്കിസ്ഥാനില്‍ കുട്ടികള്‍ മരിച്ചെന്ന ആരോപണം: നിര്‍മാതാക്കളായ മരിയോണ്‍ ബയോടെക്കിന്റെ ലൈസന്‍സ്...

ഇന്ത്യന്‍ ചുമ മരുന്ന് കുടിച്ച്‌ ഉസ്ബെക്കിസ്ഥാനില്‍ കുട്ടികള്‍ മരിച്ചെന്ന ആരോപണം: നിര്‍മാതാക്കളായ മരിയോണ്‍ ബയോടെക്കിന്റെ ലൈസന്‍സ് റദ്ദാക്കി

ന്യൂഡെല്‍ഹി : ഉസ്ബെക്കിസ്ഥാനില്‍ ചുമയ്ക്കുള്ള മരുന്ന് കഴിച്ച്‌ 18 കുട്ടികള്‍ മരിച്ചുവെന്ന ആരോപണത്തിന് പിന്നാലെ നിര്‍മാതാക്കളായ നോയിഡ ആസ്ഥാനമായുള്ള മരിയോണ്‍ ബയോട്ടിക്കിന്റെ നിര്‍മാണ ലൈസന്‍സ് ഉത്തര്‍പ്രദേശ് അധികൃതര്‍ റദ്ദാക്കി.
കഴിഞ്ഞ ഡിസംബറില്‍ നടന്ന സംഭവമാണ് ഇന്ത്യയിലെ കേന്ദ്ര – സംസ്ഥാന ഡ്രഗ് അധികൃതരെ വിഷയത്തില്‍ അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചത്.

കമ്ബനിയുടെ ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന്, സ്ഥാപനത്തിന് ഇനി സിറപ്പ് നിര്‍മിക്കാന്‍ കഴിയില്ല. മരുന്നുകളുടെ സാമ്ബിളുകളില്‍ മായം കലര്‍ന്നിട്ടുണ്ടെന്നും, നിലവാരമില്ലാത്തതാണെന്നും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് സ്ഥാപനത്തിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.

ഛന്ധീഗഡിലെ സര്‍ക്കാര്‍ ലബോറട്ടറിയിലേക്കയച്ച സാമ്ബിളുകളില്‍ 22 എണ്ണത്തില്‍ നിലവാരമുള്ളതല്ലെന്ന് വ്യക്തമായതായി കേസിന്റെ എഫ്‌ഐആറില്‍ പറയുന്നു. ഐപിസി 274 (മരുന്നില്‍ മായം ചേര്‍ക്കല്‍), 275 (മായം കലര്‍ന്ന മരുന്നുകളുടെ വില്പന), 276 (വ്യത്യസ്ത മരുന്നായി വില്‍ക്കല്‍),17 (തെറ്റിദ്ധരിച്ച ബ്രാന്‍ഡ് മരുന്ന്) വകുപ്പുകള്‍ പ്രകാരമാണെന്ന് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

കമ്ബനി നിര്‍മിക്കുന്ന ആംബ്രോനോള്‍ സിറപ്പ്, ഡിഒകെ-1 മാക്‌സ് സിറപ്പ് എന്നിവയ്‌ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഇവ നിലവാരമില്ലാത്തതാണെന്നും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ രണ്ട് മരുന്നുകളും പരാജയപ്പെട്ടതായും അസ്വീകാര്യമായ അളവില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അല്ലെങ്കില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular