Thursday, April 18, 2024
HomeIndiaറമ്മി കളിക്കാന്‍ വിവിധ അക്കൗണ്ടുകളില്‍ നിന്നായി തട്ടിയത് 37 ലക്ഷം: എസ്ബിഐ അസി. മാനേജര്‍ പിടിയില്‍

റമ്മി കളിക്കാന്‍ വിവിധ അക്കൗണ്ടുകളില്‍ നിന്നായി തട്ടിയത് 37 ലക്ഷം: എസ്ബിഐ അസി. മാനേജര്‍ പിടിയില്‍

വെള്ളൂര്‍ : ഓണ്‍ലൈന്‍ റമ്മി കളിക്കാനായി ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ എസ്ബിഐ അസിസ്റ്റന്‍റ് മാനേജര്‍ അറസ്റ്റില്‍.

വിദ്യാഭ്യാസ ലോണുകളുടെ തിരിച്ചടവാണ് അസിസ്റ്റന്‍റ് മാനേജര്‍ യോഗേശ്വര പാണ്ഡ്യന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ഇത്തരത്തില്‍ 137 അക്കൗണ്ടുകളില്‍ നിന്നായി 37 ലക്ഷം രൂപയാണ് പ്രതി തട്ടിയതെന്നാണ് കണ്ടെത്തല്‍. വെല്ലൂരിലെ ഗാന്ധിനഗര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെ അസിസ്റ്റന്‍റ് മാനേജര്‍ യോഗേശ്വര പാണ്ഡ്യനാണ് സംഭവത്തില്‍ അറസ്റ്റിലായത്. വിദ്യാഭ്യാസ ലോണ്‍ തിരിച്ചടച്ചിട്ട് അക്കൗണ്ടില്‍ പ്രതിഫലിക്കാതെ വന്നതോടെ ഒരു യുവാവ് ബാങ്കിലെത്തി അന്വേഷിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.

യുവാവിന്റെ പരാതിയില്‍ പരിശോധന നടത്തിയ ബാങ്ക് മാനേജര്‍ കണ്ടെത്തിയത് സമാനമായ 137 ക്രമക്കേടുകളാണ്. ആളുകള്‍ നിന്നും അസിസ്റ്റന്‍റ് മാനേജര്‍ സ്വീകരിച്ച വിദ്യാഭ്യാസ ലോണ്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. വിരുധനഗര്‍ സ്വദേശിയായ യോഗേശ്വര പാണ്ഡ്യന്‍ ഓണ്‍ലൈന്‍ റമ്മിക്ക് അടിമപ്പെട്ടിരുന്നു. സ്വന്തം കൈയിലെ കാശ് തീര്‍ന്നതോടെയാണ് ബാങ്കില്‍ നിന്നും മോഷ്ടിച്ചത്. ഇത്തരത്തില്‍ കൈക്കലാക്കിയ 37 ലക്ഷം രൂപയും കളിച്ച്‌ തീര്‍ക്കുകയും ചെയ്തു. മാനേജറുടെ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്തു വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular