Thursday, April 25, 2024
HomeGulfസീപേള്‍സിന് 'ഡയമണ്ട് ജ്വല്ലറി വാല്യൂ ക്രിയേറ്റര്‍' പുരസ്കാരം

സീപേള്‍സിന് ‘ഡയമണ്ട് ജ്വല്ലറി വാല്യൂ ക്രിയേറ്റര്‍’ പുരസ്കാരം

സ്കത്ത് : ദുബൈയില്‍ നടന്ന റീട്ടെയില്‍ ജ്വല്ലറി വേള്‍ഡ് മിഡില്‍ ഈസ്റ്റ് അവാര്‍ഡില്‍ സീപേള്‍സ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി ‘ഡയമണ്ട് ജ്വല്ലറി വാല്യൂ ക്രിയേറ്റര്‍’ ബഹുമതി കരസ്ഥമാക്കി.

സുല്‍ത്താനേറ്റില്‍നിന്ന് ഈ അവാര്‍ഡ് നേടുന്ന ഏക ബ്രാന്‍ഡാണ് സീപേള്‍സ്. ആഭരണങ്ങളുടെ രൂപകല്‍പന, റീട്ടെയില്‍, നേതൃപാടവം എന്നിവയിലെ ചില്ലറ വ്യാപാരികളുടെ മികവും നേട്ടങ്ങളും പരിഗണിച്ചാണ് റീട്ടെയില്‍ ജ്വല്ലറി വേള്‍ഡ് മിഡില്‍ ഈസ്റ്റ് അവാര്‍ഡ് നല്‍കുന്നത്.

ജി.സി.സി രാജ്യങ്ങളിലെ പ്രമുഖരായ 150 റീട്ടെയില്‍ ജ്വല്ലറികളാണ് നാലാമത് വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്തത്. ഈ അവാര്‍ഡ് നേടുന്ന ആദ്യത്തെ ഒരേയൊരു ഒമാനി ബ്രാന്‍ഡായതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് സീപേള്‍സ് ജനറല്‍ മാനേജര്‍ റിയാസ് പി. ലത്തീഫ് പറഞ്ഞു. മേഖലയിലെ ആഭരണ വ്യവസായത്തിന്റെ സര്‍ഗാത്മക മികവിനുള്ള അളവുകോലായി ഈ അവാര്‍ഡുകള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മൂന്നുപതിറ്റാണ്ടിന്‍റെ ചരിത്ര പാരമ്ബര്യമുള്ള സീപേള്‍സ് ഉപഭോക്താക്കള്‍ക്കായി മികച്ച സ്വര്‍ണ, ഡയമണ്ട് ആഭരണ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ലോകമെമ്ബാടുമുള്ള ഏറ്റവും സവിശേഷമായ ആഭരണങ്ങള്‍ എത്തിച്ചുനല്‍കുന്നതിലും മുന്‍പന്തിയിലാണ്. ഉയര്‍ന്ന നിലവാരവും സമാനതകളില്ലാത്ത ആഭരണങ്ങളുടെ രൂപകല്‍പനയുമാണ് മറ്റ് സ്ഥാപനങ്ങളില്‍നിന്ന് ഞങ്ങളെ വേറിട്ടുനിര്‍ത്തുന്നതെന്ന് റിയാസ് പി. ലത്തീഫ് പറഞ്ഞു.

വിവാഹങ്ങള്‍ക്കും വിശേഷാവസരങ്ങള്‍ക്കും ദൈനംദിന ഉപയോഗത്തിനുപോലും അനുയോജ്യമായ പരമ്ബരാഗതവും ആധുനികവുമായ ഡയമണ്ട് ആഭരണങ്ങളുടെ വിപുലമായ ഡിസൈനുകളും ഒരുക്കിയിട്ടുണ്ട്. ഗൂബ്ര (അവന്യൂസ് മാള്‍), സൂര്‍ (ഓള്‍ഡ് സൂഖ്), ജഅലാന്‍ ബാനി ബുആലി (സര്‍ക്കാര്‍ ആശുപത്രിക്കുസമീപം), സുഹാര്‍ (സൂഖ്), സലാല (അല്‍ സലാം സ്ട്രീറ്റ്), റൂവി (ഹൈ സ്ട്രീറ്റ്) എന്നിങ്ങനെ സുല്‍ത്താനേറ്റിലുടനീളം സീപേള്‍സിന് ഷോറൂമുകളുണ്ട്. ഉപഭോക്താക്കള്‍ക്ക് ബാങ്ക് മസ്‌കത്ത്, എന്‍.ബി.ഒ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ സീപേള്‍സില്‍നിന്ന് ഡയമണ്ട്, സ്വര്‍ണാഭരണങ്ങള്‍ വാങ്ങാം. പലിശ ഈടാക്കാത 12 മാസത്തെ ഇന്‍സ്‌റ്റാള്‍മെന്റ് സ്‌കീമും ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular