Connect with us
Malayali Express

Malayali Express

നരേന്ദ്രമോദി ഇപ്പോള്‍ സംസാരിക്കുന്നത് ഇങ്ങനെയാണ്; മോദിയെ അനുകരിച്ച്‌ വീണ്ടും രാഹുല്‍ ഗാന്ധി

INDIA

നരേന്ദ്രമോദി ഇപ്പോള്‍ സംസാരിക്കുന്നത് ഇങ്ങനെയാണ്; മോദിയെ അനുകരിച്ച്‌ വീണ്ടും രാഹുല്‍ ഗാന്ധി

Published

on




ലക്‌നൗ: പരസ്പരം പഴിചാരാനുള്ള അവസരങ്ങള്‍ ഒന്നും തന്നെ പാഴാക്കാത്തവരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. മുമ്ബും പലതവണ ഇരുവരും കൊമ്ബുകോര്‍ത്തിട്ടുണ്ട്. അത്തരത്തില്‍ മോദി വേദിയില്‍ സംസാരിക്കുന്ന രീതി അനുകരിക്കുകയാണ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം ലക്നൗവില്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ അനുകരിച്ചുകൊണ്ട് രംഗത്തെത്തിയത്.

നരേന്ദ്രമോദിയുടെ ശരീരഭാഷയും ആംഗ്യങ്ങളും ഇടകലര്‍ന്നതായിരുന്നു രാഹുലിന്റെ അനുകരണ രീതി. മുമ്ബ് നരേന്ദ്രമേദി വേദികളില്‍ ജനങ്ങളോട് സംസാരിക്കുമ്ബോള്‍ എങ്ങനെയായിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ അദ്ദേഹം എങ്ങനെയാണ് സംസാരിക്കുന്നത് എന്നാണ് രാഹുല്‍ ഗാന്ധി അനുകരിച്ച്‌ കാണിച്ചത്. പ്രധാനമന്ത്രി ജനങ്ങളെ സംബോധന ചെയ്യുന്നതിന് ഉപയോഗിക്കുന്ന ‘ഭായി ഓര്‍ ബെഹനോ’ എന്ന വാചകവും രാഹുല്‍ അനുകരിക്കാന്‍ മറന്നില്ല. ‘സഹോദരീ സഹോദരന്മാരെ, അനില്‍ അമ്ബാനി ആരെന്ന് എനിക്കറിയില്ല. ഞാന്‍ അദ്ദേഹത്തിന് ഒരിക്കലും 20,000 കോടി രൂപ നല്‍കിയിട്ടില്ല’ മോദിയുടെ ശബ്ദത്തില്‍ രാഹുല്‍ ഗാന്ധി ഇത് പറഞ്ഞപ്പോള്‍ സദസ്സ് ഹര്‍ഷാരവത്താല്‍ മുഖരിതമായി. പ്രിയങ്കാ ഗാന്ധി, പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും വേദിയില്‍ ഉണ്ടായിരുന്നു.

‘ കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന മോദിക്കെതിരായ മുദ്രാവാക്യം ലക്നൗവിലും രാഹുല്‍ ആവര്‍ത്തിച്ചു. രാജ്യത്തിന്‍റെ കാവല്‍ക്കാരന്‍ ഉത്തര്‍പ്രദേശിന്‍റെയും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും സമ്ബത്ത് കട്ടുകൊണ്ട് പോകുകയാണ്. ഉത്തര്‍പ്രദേശ് രാജ്യത്തിന്‍റെ ഹൃദയമാണ്. ഇവിടെ നമ്മള്‍ ആക്രമിച്ച്‌ തന്നെ കളിക്കും. കോണ്‍ഗ്രസിന്‍റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയില്‍ അധികാരത്തിലെത്തും വരെ സിന്ധ്യയും പ്രിയങ്കയും ഞാനും വെറുതേയിരിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന ആദ്യ വലിയ പാര്‍ട്ടി പരിപാടിയായിരുന്നു ലക്നൗവിലെ റാലി. ഉത്തര്‍പ്രദേശിലെത്തിയ പ്രിയങ്ക ഗാന്ധി രാഹുലിനൊപ്പം ഇരുപത് കിലോമീറ്ററോളം ദൂരം റോഡ്ഷോയില്‍ പങ്കെടുത്തു. വിമാനത്താവളത്തില്‍ നിന്ന് തുടങ്ങിയ റോഡ്ഷോ അവസാനിച്ചത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്തിന് സമീപമായിരുന്നു

Continue Reading

Latest News