Friday, March 29, 2024
HomeKeralaനടക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിനെ നിയന്ത്രിക്കാനുള്ള നീക്കം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നടക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിനെ നിയന്ത്രിക്കാനുള്ള നീക്കം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസിനെ നിയന്ത്രിക്കാനുള്ള നീക്കമാണ് കോഴിക്കോട് ഓഫീസ് പരിശോധനയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഇതിനെ പിണറായി സര്‍ക്കാരിന്‍്റെ ഏറ്റവും വലിയ ക്രൂരതയായി സമൂഹം നാളെ വിലയിരുത്തും. മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തെ അപലപിച്ച മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ അവരുടെ കീഴിലുള്ള മലയാളത്തിലെ ആദ്യത്തെ ചാനലിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഏഷ്യാനെറ്റ് ന്യൂസിന്‍റെ കോഴിക്കോട് ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തിയത് ഭരണകൂട ഭീകരതയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതികാര മനോഭാവത്തോടെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നും ഇത് ജനാധിപത്യത്തിനും പത്രസ്വാതന്ത്ര്യത്തിനും എതിരാണെന്നും ചെന്നിത്തല പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഠിച്ചുകൊണ്ടിരിക്കുയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

പുരോഗമന സമൂഹത്തിന് സര്‍ക്കാരിന്‍റെ ഈ സമീപനം അംഗീകരിക്കാനാവില്ല.

പോലീസ് ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ നിയമനടപടി സ്വീകരിക്കാം. എന്നാല്‍ ഒരു മാധ്യമ സ്ഥാപനത്തിനെതിരായ സംഘടിത നീക്കം അംഗീകരിക്കാനാവില്ല.

കേരളത്തിലെ മാധ്യമങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ എത്രമാത്രം വാര്‍ത്തകളാണ് നല്‍കുന്നത്. ആരും പരാതി നല്‍കുകയോ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular