Thursday, April 25, 2024
HomeIndiaവിമാനത്തില്‍ സഹയാത്രികന് മേല്‍ മൂത്രമൊഴിച്ച സംഭവം;ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് യാത്രാവിലക്ക്

വിമാനത്തില്‍ സഹയാത്രികന് മേല്‍ മൂത്രമൊഴിച്ച സംഭവം;ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് യാത്രാവിലക്ക്

ന്യൂഡല്‍ഹി : വിമാനത്തില്‍ സഹയാത്രികന് മേല്‍ മൂത്രമൊഴിച്ച കേസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് യാത്രാ വിലക്ക്.

അമേരിക്കന്‍ എയര്‍ലൈന്‍സ് അധികൃതരാണ് പ്രതിയായ 21കാരന്‍ ആര്യ വോഹ്‌റയ്ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്.

മദ്യലഹരിയിലായിരുന്നു ഇയാളുടെ യാത്രയെന്ന് അധികൃതര്‍ പറഞ്ഞു.കഴിഞ്ഞദിവസം രാത്രി ന്യൂയോര്‍ക്കില്‍ നിന്ന് പുറപ്പെട്ട എഎ292 അമേരിക്കന്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യവെയാണ് സഹയാത്രികന് സമീപം മൂത്രമൊഴിച്ചത്.

ന്യൂയോര്‍ക്ക്- ന്യൂഡല്‍ഹി വിമാനത്തിലാണ് സംഭവം നടന്നത്.അയാള്‍ അമിതമായി മദ്യപിച്ചിരുന്നതായും വിമാനത്തിലെ ക്രൂ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും പരാതി ലഭിച്ചിരുന്നു.

ക്രൂവുമായി അയാള്‍ തുടര്‍ച്ചയായി വഴക്കുണ്ടാക്കുകയും ഇരിക്കാന്‍ തയ്യാറാവാതെ മോശമായ രീതിയില്‍ പെരുമാറുകയും ചെയ്തിരുന്നു.പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരമറിയിക്കുകയും സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു.

അവര്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും യാത്രികനെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.പിന്നീട് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച്‌ വിദ്യാര്‍ഥിയെ പിടികൂടുകയും എയര്‍പോര്‍ട്ട് പൊലീസിന് കൈമാറി.

സിവില്‍ ഏവിയേഷന്‍ നിയമം അനുസരിച്ച്‌, ഒരു യാത്രക്കാരന്‍ മോശം പെരുമാറ്റത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടിക്ക് പുറമെ, ഒരു നിശ്ചിത കാലയളവിലേക്ക് വിമാനത്തില്‍ നിന്ന് വിലക്കുകയും ചെയ്യും. ഇതുപ്രകാരമാണ് എയര്‍ലൈന്‍സിന്റെ ന്‌ലവിലുളള നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular