Friday, April 19, 2024
HomeIndia'സിനിമ വിനോദത്തിന് അല്ലാതെ ലോകരക്ഷയ്‌ക്കല്ല', ബോയ്‌കോട്ട് ബോളിവുഡ് അടിസ്ഥാനരഹിതം, വിമര്‍ശിച്ച്‌ രണ്‍ബീര്‍

‘സിനിമ വിനോദത്തിന് അല്ലാതെ ലോകരക്ഷയ്‌ക്കല്ല’, ബോയ്‌കോട്ട് ബോളിവുഡ് അടിസ്ഥാനരഹിതം, വിമര്‍ശിച്ച്‌ രണ്‍ബീര്‍

കൊല്‍ക്കത്ത : സമൂഹമാധ്യമങ്ങളിലെ ബോളിവുഡ് ബോയ്‌കോട്ട് ക്യാംപയിനുകള്‍ അടിസ്ഥാനരഹിതമാണെന്ന് നടന്‍ രണ്‍ബീര്‍ കപൂര്‍.

സിനിമകള്‍ വിനോദത്തിന് വേണ്ടിയാണ് അല്ലാതെ ലോകരക്ഷയ്‌ക്ക് വേണ്ടിയല്ലെന്ന് ക്യാപംയിനെ വിമര്‍ശിച്ച്‌ രണ്‍ബീര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘തു ജൂതി മെയ്‌ന്‍ മക്കാറി’ന്റെ പ്രമോഷന്‍ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു പ്രതികരണം.

കൊവിഡിന് ശേഷം കുറേ നെഗറ്റീവ് കാര്യങ്ങള്‍ പരക്കുന്നുണ്ട്. സിനിമകള്‍ വിനോദത്തിന് വേണ്ടിയാണ് നിര്‍മിക്കുന്നത്, ഞങ്ങള്‍ ലോകരക്ഷയല്ല ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ സിനിമ കാണാന്‍ തിയേറ്ററുകളില്‍ വരുന്നത് അവരുടെ കുറച്ച്‌ നല്ല സമയം ചെലവഴിക്കാന്‍ വേണ്ടി മാത്രമാണെന്ന് രണ്‍ബീര്‍ പറഞ്ഞു.

ഷാരൂഖ് ഖാന്‍ നായകനായ പത്താന്റെ വിജയം സിനിമ വ്യവസായത്തിന് ആവശ്യമായിരുന്നു. ചിത്രം വിജയിച്ചതില്‍ വളരെ സന്തോഷമുണ്ട്. ചിത്രത്തിന്റെ എല്ലാ വിജയവും ഷാരൂഖ് ഖാന് അര്‍ഹതപ്പെട്ടതാണ്. ഒരു നടനെന്ന നിലയില്‍ അദ്ദേഹം സിനിമ വ്യവസായത്തിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച്‌ എട്ടിനാണ് തു ജൂതി മെയ്‌ന്‍ മക്കാര്‍ തിയേറ്ററുകളില്‍ എത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular