Thursday, March 28, 2024
HomeIndiaസി. രാജഗോപാലാചാരിയുടെ കൊച്ചുമകന്‍ സി.ആര്‍ കേശവന്‍ കോണ്‍ഗ്രസ് വിട്ടു

സി. രാജഗോപാലാചാരിയുടെ കൊച്ചുമകന്‍ സി.ആര്‍ കേശവന്‍ കോണ്‍ഗ്രസ് വിട്ടു

ചെന്നൈ : സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണര്‍ ജനറലായിരുന്ന സി. രാജഗോപാലാചാരിയുടെ കൊച്ചുമകന്‍ സി.ആര്‍ കേശവന്‍ കോണ്‍ഗ്രസ് വിട്ടു.

കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റായിരുന്നു. തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് അംഗം, ശ്രീപെരുമ്ബത്തൂരിലെ രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്മെന്‍റ് ഉപാധ്യക്ഷന്‍, പ്രസാര്‍ ഭാരതി ബോര്‍ഡ് അംഗം, യൂത്ത് കോണ്‍ഗ്രസ് ദേശീയ കൗണ്‍സില്‍ അംഗം എന്നീ പദവികളും രാജിവെച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ഇപ്പോള്‍ പുലര്‍ത്തുന്നതും പ്രചാരിപ്പിക്കാന്‍ ശ്രമിക്കുന്നതുമായ കാര്യങ്ങളുമായി യോജിക്കാന്‍ കഴിയില്ലെന്ന് സി.ആര്‍ കേശവന്‍ പറഞ്ഞു. അതിനാലാണ് ദേശീയ തലത്തിലുള്ള സംഘടനാപരമായ ഉത്തരവാദിത്തം നിരസിക്കുകയും രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനിന്നതും.

തനിക്ക് പുതിയ വഴി കണ്ടെത്താനുള്ള സമയമാണ്. താന്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടാകും. എന്നാല്‍, ആരോടും താന്‍ സംസാരിച്ചിട്ടില്ല. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും രാജിക്കത്തില്‍ കേശവന്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular