Friday, April 19, 2024
HomeIndiaനാലാം ടെസ്റ്റ് കാണാന്‍ മോദിക്കൊപ്പം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും: എട്ടിനെത്തും

നാലാം ടെസ്റ്റ് കാണാന്‍ മോദിക്കൊപ്പം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും: എട്ടിനെത്തും

ന്യൂഡല്‍ഹി : ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസി അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

വ്യാപാരം, നിക്ഷേപം, എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം. മാര്‍ച്ച്‌ എട്ടിനാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം ആരംഭിക്കുക.

മാര്‍ച്ച്‌ 9ന് അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് മത്സരും കാണാന്‍ നരേന്ദ്രമോദിക്കൊപ്പം അല്‍ബനീസിയും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മെയ് മാസത്തില്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം അല്‍ബനീസിയുടെ ആദ്യ രാജ്യസന്ദര്‍ശനമാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ ഓസ്‌ട്രേലിയ സന്ദര്‍ശിച്ച വിദേശകാര്യസഹമന്ത്രി അല്‍ബനീസിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular