Thursday, April 25, 2024
HomeIndiaഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്‌ട്ര സംഘടനകളെ ശക്തിപ്പെടുത്തും; വിദേശകാര്യ മന്ത്രാലയം

ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്‌ട്ര സംഘടനകളെ ശക്തിപ്പെടുത്തും; വിദേശകാര്യ മന്ത്രാലയം

സുവ : അന്താരാഷ്‌ട്ര രംഗത്ത് ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇതിന്റെ ഭാഗമായി ഭാഷാ ലബോറട്ടറി അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ലബോറട്ടറി ലാബ് സംബന്ധിച്ച്‌ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എംഇഎ സെക്രട്ടറി സുരഭ് കുമാര്‍ മറുപടി നല്‍കിയത്. ഭാഷാ ലബോറട്ടറിയെ കുറിച്ച്‌ പ്രസ്താവന നടത്തിയത് സഹമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ സോഫ്റ്റ്‌വെയര്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ ഭാഷാ ലാബ് ഫിജിക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശ രാജ്യങ്ങളില്‍ ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഹിന്ദി പ്രമോഷന്‍ ഓര്‍ഗനൈസേഷന്‍’ ഇന്ത്യ ശക്തിപ്പെടുത്തും. 12-ാമത് ലോക ഹിന്ദി സമ്മേളനം ഫെബ്രുവരി 15 മുതല്‍ 17 വരെ ഫിജിയിലെ നാഡിയില്‍ നടന്നു. സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി ഭാഷയുടെ പ്രോത്സാഹനത്തിനും വ്യാപനത്തിനും പ്രാധാന്യം നല്‍കുന്നതായി പ്രസ്താവിച്ചു. സമ്മേളനത്തില്‍ ഏകദേശം 900-ലധികം ആളുകള്‍ പങ്കെടുത്തിരുന്നു. 30-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആളുകളാണ് പരിപാടിയില്‍ സന്നിഹിതരായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular