Wednesday, April 24, 2024
HomeCinemaഇന്റർനാഷണൽ ഡോക്യുമെന്ററി ഫെസ്റ്റിവൽ ഫെബ്രുവരി 19 നു ഞായറാഴ്ച പാലക്കാട്ട്

ഇന്റർനാഷണൽ ഡോക്യുമെന്ററി ഫെസ്റ്റിവൽ ഫെബ്രുവരി 19 നു ഞായറാഴ്ച പാലക്കാട്ട്

പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആറാമത് എഡിഷൻ  കെ. ആർ. മോഹനൻ മെമ്മോറിയൽ ഇന്റർനാഷണൽ  ഡോക്യുമെന്ററി ഫെസ്റ്റിവൽ ഫെബ്രുവരി 19 നു ഞായറാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 7 വരെ പാലക്കാട്ട് ലയൺസ് സ്കൂളിലെ ഗോൾഡൻ ജൂബിലി ഹാളിൽ നടക്കും.
ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി 21 ഡോക്യൂമെന്ററികളാണ് പതിനായിരം രൂപയും, ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്ന കെ. ആർ. മോഹനൻ മെമ്മോറിയൽ അവാർഡിനായി മത്സരിക്കുന്നത്. സമ്മാനാർഹനെ/യെ തിരഞ്ഞെടുക്കുന്നത് പ്രസിദ്ധ ചലച്ചിത്ര നിരൂപകൻ ശ്രീ. പി. കെ. സുരേന്ദ്രനും, ഡോക്യുമെന്ററി സംവിധായകൻ ഡോ . രാജേഷ് ജെയിംസും ഉൾപ്പെടുന്ന ജൂറിയാണ്.
ഓരോ ഡോക്യുമെന്ററി പ്രദർശനത്തിനു ശേഷവും സംവിധായകരുമായി കാണികൾക്കു ഡോക്യൂമെന്ററികളെ വിലയിരുത്തി സംവാദം നടത്താനുള്ള ഓപ്പൺ ഫോറം ചർച്ചകൾ ഇൻസൈറ്റ് മേളകളുടെ പ്രത്യേകതയാണ്.
വൈകീട്ടുനടക്കുന്ന സമാപന യോഗത്തിൽ ജൂറിമാർ ഡോക്യൂമെന്ററികളെ വിലയിരുത്തി സംസാരിക്കുകയും, അവാർഡുകൾ പ്രഖ്യാപിച്ചു സമ്മാനങ്ങൾ വിതരണം നടത്തുകയും ചെയ്യും.
ഇറാക്ക്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്യുമെന്ററി സംവിധായകർ ഉൾപ്പെടെ നിരവധി പേർ മേളയിൽ ഡെലഗേയ്റ്റുകളായി പങ്കെടുക്കാൻ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മത്സരേതര വിഭാഗത്തിൽ ശ്രീ. അമുദൻ സംവിധാനം ചെയ്ത  ‘ബ്രെത് റ്റു ബ്രെത്’, ഇൻസൈറ്റ് നിർമ്മിച്ച ‘കണ്ണേ മടങ്ങുക’ എന്നീ ഡോക്യൂമെന്ററികൾ  പ്രദർശിപ്പിക്കും.
സമാപന സമ്മേളനവേദിയിൽ ഇന്ത്യൻ ചലച്ചിത്രഛായാഗ്രഹണരംഗത്തെ അദ്വിതീയ പ്രതിഭ ശ്രീ മധു അമ്പാട്ടിനെ ആദരിക്കുന്നതും   നല്ല സിനിമയ്ക്കു നൽകിയ അതുല്യ സംഭാവനകൾക്കും ആയുഷ്കാല നേട്ടങ്ങൾക്കുമുള്ള എട്ടാമത്തെ ഇൻസൈറ്റ് അവാർഡ് അദ്ദേഹത്തിനു സമ്മാനിക്കുന്നതുമാണ്. ഇരുപത്തി അയ്യായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഇൻസൈറ്റ് അവാർഡ് ജൂറി അംഗങ്ങളായ ശ്രീ . എം. പി. സുകുമാരൻ നായർ, ഡോക്ടർ സി. എസ് . വെങ്കടേശ്വരൻ എന്നിവർ സംബന്ധിക്കും.
കൂടാതെ സംഗീതവീഡിയോകൾക്കായി ഇൻസൈറ്റ് കഴിഞ്ഞ ഡിസംബറിൽ  സംഘടിപ്പിച്ച  മത്സരമായ ഗാന-ദൃശ്യ മത്സര ജേതാക്കൾക്കുള്ള അവാർഡുകളും ജൂറി അംഗങ്ങളായ ശ്രീ. ഫാറൂക് അബ്ദുൾ റഹിമാൻ, ശ്രീ. ബിജിബാൽ, ശ്രീ. റഫീഖ് അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിൽ  വിതരണം ചെയ്യുന്നതാണ്.
അന്തരിച്ച സംവിധായകൻ കെ. ആർ. മോഹനനെ അനുസ്മരിക്കുന്ന ‘മോഹനസ്മൃതി’യ്ക്കു പുറമെ അന്തരിച്ച ഇൻസൈറ്റ് അവാർഡ് ജേതാക്കളായ കെ. പി. ശശി, വാസന്തി ശങ്കരനാരായണൻ എന്നിവരെ സാമാപനയോഗത്തിൽ  പ്രത്യേകം  അനുസ്മരിക്കുന്നതാണ്.
ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും ഇൻസൈറ്റിന്റെ
എന്ന വെബ്‌സൈറ്റ് വാളിൽ തത്സമയം ഓൺലൈൻ ആയി മേള കാണാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9446000373 / 9496094153 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കെ. ആർ. ചെത്തല്ലൂർ, സി.കെ. രാമകൃഷ്ണൻ, കെ. വി. വിൻസെന്റ്, മാണിക്കോത്ത് മാധവദേവ്‌ , മേതിൽ കോമളൻകുട്ടി എന്നിവരാണ് മേളയ്ക്കു  നേതൃത്വം നൽകുന്നത്.
കെ. വി. വിൻസെന്റ്, ഫെസ്റ്റിവൽ ഡയറക്ടർ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular