Connect with us
Malayali Express

Malayali Express

ലോക സാമ്ബത്തിക ഫോറത്തില്‍ സൗദി അറേബ്യ ഒപ്പ് വെച്ചു

BUSINESS

ലോക സാമ്ബത്തിക ഫോറത്തില്‍ സൗദി അറേബ്യ ഒപ്പ് വെച്ചു

Published

on


സൗദി: ലോക സാമ്ബത്തിക ഫോറത്തില്‍ വ്യാവസായിക കേന്ദ്രം സ്ഥാപിക്കുന്നതിന് സൗദി അറേബ്യ ഒപ്പുവെച്ചു. സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ സൗദി സംഘത്തിന് നേതൃത്വം കൊടുക്കുന്നവിദേശകാര്യ മന്ത്രി ഡോ. ഇബ്രാഹിം അല്‍ അസ്സാഫാണ് ധാരണ പത്രത്തില്‍ ഒപ്പുവെച്ചത്. കരാറിന്റെ ഭാഗമായി നാലാം വ്യാവസായിക വിപ്ലവ കേന്ദ്രം സൗദയില്‍ നിര്‍മിക്കും.

ലോകത്തിലെ വിവിധ സാമ്ബത്തിക ഫോറങ്ങളുമായി സഹകരണം ശക്തമാക്കാനും സൗദിക്ക് ഇതിലൂടെ സാധിക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സഹകരണവും വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ ലക്ഷ്യമാണ്. ഊര്‍ജ്ജം, ആരോഗ്യം, സാമ്ബത്തിക സംവിധാനങ്ങള്‍, കറന്‍സി എന്നിവയുടെ മേഖലയിലും ഇതിലൂടെ സഹകരണം നിലവില്‍ വരും

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News