Connect with us
Malayali Express

Malayali Express

വ്യാജ പ്രചരണങ്ങള്‍ക്ക് തടയിടാനൊരുങ്ങി വാട്സ് ആപ്പ്; ഫോര്‍വേഡ് മെസ്സേജുകള്‍ക്ക് വീണ്ടും നിയന്ത്രണം

BUSINESS

വ്യാജ പ്രചരണങ്ങള്‍ക്ക് തടയിടാനൊരുങ്ങി വാട്സ് ആപ്പ്; ഫോര്‍വേഡ് മെസ്സേജുകള്‍ക്ക് വീണ്ടും നിയന്ത്രണം

Published

on

വ്യാജവാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായുള്ള പരിഷ്കരണങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ തുടരുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള വാട്സ്‌ആപ്പും ഫെയ്സ്ബുക്കും തന്നെയാണ് ഇതില്‍ മുന്നില്‍. നേരത്തെ ഫേര്‍വേഡ് മെസ്സെജുകള്‍ക്ക് മുകളിലായി അത് രേഖപ്പെടുത്തുന്ന സംവിധാനം വാട്സ്‌ആപ്പ് നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോര്‍വേഡ് മെസ്സേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്‌ആപ്പ് തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ 2018 ജൂലൈ മുതല്‍ ഫോര്‍വേഡ് മെസ്സേജുകള്‍ ഇരുപത് ചാറ്റുകളിലേക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആഗോള തലത്തില്‍ ഫോര്‍വേഡ് മെസ്സേജുകള്‍ അഞ്ച് ചാറ്റിലേക്ക് ചുരുക്കാന്‍ വാട്സ്‌ആപ്പ് തീരുമാനം എടുത്തിരിക്കുന്നത്.

വാട്സ്‌ആപ്പിലൂടെയുള്ള വ്യാജ പ്രചരണങ്ങള്‍ തടയുന്നതിന് പുതിയ നിയന്ത്രണമെന്നും വാട്സ്‌ആപ്പ് വ്യക്തമാക്കുന്നു. ഇന്ന് മുതല്‍ വാട്സ്‌ആപ്പ് അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് ഫോര്‍വേഡ് മെസ്സേജുകള്‍ അഞ്ച് ചാറ്റിലേക്ക് മാത്രമേ അയയ്ക്കാന്‍ സാധിക്കുകയുള്ളു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News