Connect with us
Malayali Express

Malayali Express

കണ്ണൂരിലേക്ക് ഗള്‍ഫില്‍ നിന്ന് എയര്‍ ഇന്ത്യയുടെ കൂടുതല്‍ വിമാന സര്‍വീസുകള്‍

GULF

കണ്ണൂരിലേക്ക് ഗള്‍ഫില്‍ നിന്ന് എയര്‍ ഇന്ത്യയുടെ കൂടുതല്‍ വിമാന സര്‍വീസുകള്‍

Published

on

സംസ്ഥാനത്തെ പുതിയ എയര്‍പോര്‍ട്ടായ കണ്ണൂരിലേക്ക് ഗള്‍ഫില്‍ നിന്ന് എയര്‍ ഇന്ത്യയുടെ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കും. മസ്കത്ത്​, കുവൈത്ത്​ എന്നിവിടങ്ങളില്‍ നിന്ന് ബഹ്‌റൈന്‍ വഴി പുതിയ സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. മാര്‍ച്ച്‌ അവസാനം സര്‍വീസുകള്‍ ആരംഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ കെ. ശ്യാംസുന്ദര്‍ ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്.

കണ്ണൂര്‍ – ഷാര്‍ജ സര്‍വീസ് ദിവസേനയാക്കാനും തീരുമാനിച്ചിട്ടുണ്ട്​. കണ്ണൂരില്‍ നിന്ന് അബൂദബി, ദോഹ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം കോഴിക്കോട്​ നിന്ന്​ റിയാദിലേക്കുള്ള സര്‍വീസും വര്‍ധിപ്പിക്കും.

Continue Reading

Latest News