Thursday, April 25, 2024
HomeObituaryമാദ്ധ്യമ കുലപതി കോശി തോമസ് അന്തരിച്ചു

മാദ്ധ്യമ കുലപതി കോശി തോമസ് അന്തരിച്ചു

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ ഏറ്റവും വലിയ ഏഷ്യൻ ന്യൂസ് വീക്കിലി ആയ വോയിസ് ഓഫ് ഏഷ്യയുടെ സ്ഥപകനും ചീഫ് എഡിറ്ററുമായിരുന്ന ശ്രി കോശി തോമസ് (87) ഓർമയായി.
1987 ൽ വോയിസ് ഓഫ് ഏഷ്യ സ്ഥാപിതമായതുമുതൽ ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹത്തിലെ നിറസാന്നിധ്യമായിരുന്നു എല്ലാവരുടെയും പ്രിയപ്പെട്ട “കോശിച്ചായൻ”. ഇന്ത്യാ പ്രസ് ക്ലബ്ബിൻറെ തുടക്കം മുതൽ ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ കാരണവർ സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം മുൻ വൈസ് പ്രസിഡണ്ട് ആയിരുന്നു. കഴിഞ്ഞ നാഷണൽ കോൺഫ്രറൻസിൽ അദ്ദേഹം പ്രസ് ക്ലബ്ബിന്റെ പ്രത്യേക പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു.
ഇന്ത്യൻസമൂഹത്തെ  സിറ്റി ഓഫീസുകൾ  പോലെയുള്ള സ്ഥാപനങ്ങളിൽ പരിചയപ്പെടുത്താനും അതുവഴി ആവശ്യങ്ങൾ നേടിയെടുക്കാനും ദേശീയ രാഷ്ട്രീയ തലങ്ങളിൽ അദ്ദേഹം നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. കഴിഞ്ഞ ഒരുവർഷമായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിശ്രമ ജീവിതത്തിലായിരുന്നു.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കൊഴുവല്ലൂരിൽ പേരെങ്ങാട്ടു കുടുംബാംഗമാണ്.  പത്ര പ്രസിദ്ധീകരണത്തിലും സാമൂഹ്യ വേദികളിലും കോശിതോമസിന്റെ വലംകൈയായിരുന്ന ശ്രീമതി അന്നമ്മ തോമസ് (മോനി) ആണ് ഭാര്യ. മക്കൾ ഷെസി ഡേവിസ്, ഷേർലി ഫിലിപ്പ് (അറ്റോർണി), ഷെറിൻ തോമസ് എന്നിവരാണ്.
സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നാലെ അറിയിക്കും.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular