Thursday, April 25, 2024
HomeKeralaഐ.ടി ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവ് കടത്ത്: യുവാവ് അറസ്റ്റില്‍

ഐ.ടി ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവ് കടത്ത്: യുവാവ് അറസ്റ്റില്‍

പാലക്കാട് : ഐ.ടി ജീവനക്കാരനെന്ന് െതറ്റിദ്ധരിപ്പിച്ച്‌ ട്രെയിന്‍ മാര്‍ഗം പതിവായി കഞ്ചാവ് കടത്തുന്ന യുവാവ് പാലക്കാട് ഒലവക്കോട് അറസ്റ്റില്‍.
അഞ്ച് കിലോയിലധികം കഞ്ചാവുമായി ഒഡിഷ സ്വദേശി സിസിലിയ പൈകയാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. ഉടമയില്ലാതെ ട്രെയിനില്‍ സൂക്ഷിച്ചിരുന്ന നാല്‍പ്പത്തി അഞ്ച് ലക്ഷം രൂപ വിലവരുന്ന 450 ഗ്രാം ചരസും ഒരു കിലോ കഞ്ചാവും ഇതേ സ്റ്റേഷനില്‍ രാവിലെ പിടികൂടിയിരുന്നു.
ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗവും എക്സൈസും പതിവ് പരിശോധനയില്‍ സിസിലിയ പൈകയോട് കാര്യം തിരക്കി. എറണാകുളത്തെ ഐടി കമ്ബനിയിലേക്ക് ഔദ്യോഗിക ആവശ്യത്തിന് പോകുന്നുവെന്നായിരുന്നു മറുപടി.പെട്ടി തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പരുങ്ങലിലായി.

ഇതാണ് സംശയം കൂട്ടിയത്. വിശദമായ പരിശോധനയില്‍ പെട്ടിയില്‍ ഫയലുകളല്ല കഞ്ചാവാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമായി. എറണാകുളത്തെ മാളില്‍ സുരക്ഷാ ജീവനക്കാരനെന്നാണ് പ്രതിയുടെ മൊഴി. വിശാഖപട്ടണത്ത് നിന്ന് ഒരാള്‍ നല്‍കിയ കവര്‍ എറണാകുളത്ത് എത്തിക്കുക മാത്രമാണ് ലക്ഷ്യമെന്നും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular