Connect with us
Malayali Express

Malayali Express

കടിച്ചു കീറി കൊല്ലാനെത്തിയ പുലിയെ പശുക്കള്‍ കൊന്നു

INDIA

കടിച്ചു കീറി കൊല്ലാനെത്തിയ പുലിയെ പശുക്കള്‍ കൊന്നു

Published

on

മുംബൈ : കാടു കടന്നെത്തി പശുക്കളെ വേട്ടയാടി കൊന്നു തിന്നുന്ന പുലികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ധാരളം അറിഞ്ഞിട്ടുണ്ട്. എന്നാല്‍ കടിച്ചു കീറി കൊല്ലാനെത്തിയ പുലിയെ പശുക്കള്‍ കൊന്നുവെന്ന് കേട്ടിട്ടുണ്ടോ. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. ഇവിടെ ഉംബ്രി-ബാലപ്പുരിലെ ഒരു ഗോശാലയിലെത്തിയ പുള്ളിപ്പുലിയെയാണ് പശുക്കള്‍ കൂട്ടമായി ചേര്‍ന്ന് ചവിട്ടിക്കൊന്നത്.

കഴിഞ്ഞ ദിവസം രാത്രിയോടെ രണ്ട് പുലികളാണ് ഗോശാലയിലെത്തിയത്. ഇതില്‍ ഒരെണ്ണമാണ് അകത്തു കയറിയത്. പുലിയെ കണ്ട പശുക്കള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കുത്തും ചവിട്ടുമേറ്റ് വീണ പുലിക്ക് പ്രത്യാക്രമണത്തിന് പോലും സാധിച്ചില്ല. ഗോശാലയിലെ ബഹളം കേട്ടെത്തിയ ആളുകള്‍ കണ്ടത് പശുക്കളുടെ ചവിട്ടേറ്റ് കിടക്കുന്ന പുളളിപ്പുലിയെയാണ്.നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച്‌ വനപാലകര്‍ എത്തിയപ്പോഴേക്കും പുലി ചത്തിരുന്നു.

Continue Reading

Latest News