Tuesday, April 23, 2024
HomeAsiaനേപ്പാള്‍ വിമാനാപകടം; ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ യു പിയില്‍ എത്തിച്ചു

നേപ്പാള്‍ വിമാനാപകടം; ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ യു പിയില്‍ എത്തിച്ചു

ഗാസിപൂര്‍ | നേപ്പാളിലെ പോഖരയില്‍ വിമാനാപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ റോഡുമാര്‍ഗമാണ് മൃതദേഹങ്ങള്‍ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുവന്നത്.

ഞായറാഴ്ച രാവിലെയാണ് കഠ്മണ്ഡുവിലെ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന യതി എയര്‍ലൈന്‍സ് വിമാനം പൊഖര താഴ്വരയിലെ ലാന്‍ഡിങ്ങിനു തൊട്ടുമുന്‍പ് തകര്‍ന്നുവീണത്. സംഭവത്തില്‍ സോനു ജയ്ഷ്വാള്‍, അനില്‍ രാജ്ഭര്‍, അഭിഷേക് കുശ്വാഹ, വിശാല്‍ ശര്‍മ്മ എന്നിവരടക്കം അഞ്ച് ഇന്ത്യക്കാരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച നേപ്പാളിലെ ഡോക്ടര്‍മാരായ അനില്‍ കുമാര്‍ രാജ്ഭറും അഭിഷേഖ് കുശ്വാഹയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.

അപകടത്തില്‍ അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 70 പേര്‍ മരിച്ചിരുന്നു. 72 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നുത്. രണ്ട് മൃതദേഹങ്ങള്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular