Connect with us
Malayali Express

Malayali Express

ഫൊക്കാനാ 100 വീടുകൾ വെച്ചുനൽകുന്ന വൻ പദ്ധിതി നടപ്പിലാക്കുന്നു.

FOKANA

ഫൊക്കാനാ 100 വീടുകൾ വെച്ചുനൽകുന്ന വൻ പദ്ധിതി നടപ്പിലാക്കുന്നു.

Published

on

ശ്രീകുമാർ ഉണ്ണിത്താൻ

നമ്മുടെ സംസ്ഥാനം ഏറ്റവും വലിയ പ്രകൃതി ക്ഷോഭത്തിനും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ചതിന് ശേഷം വീട് നഷ്‌ടപ്പെട്ടവർ വളരെയാണ്. മലയോര മേഘലകളിൽ വീടുകൾ നഷ്‌ടപ്പെട്ടവർ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് നിരവധിയാണ് . നമ്മുടെ സഹോദരങ്ങൾക്കു ഒരു ദുരന്തം നേരിടുബോൾ നമുക്ക് കയ്യും കെട്ടി നോക്കിയിരിക്കാനിവില്ല. നിത്യജീവിതത്തിന് തന്നെ നന്നേ ബുദ്ധിമുട്ടുന്ന ഇവർക്ക് സ്വന്തമായി ഒരു ഭവനം എന്നത് എന്നും ഒരു സ്വപ്നം ആണ് .

ആ സ്വപനം യദാർഥ്യമാക്കാൻ കേരള ഗവൺമെന്റും ഫൊക്കാനയും ആയി സഹകരിച്ചു കേരളത്തിലെ മലയോരമേഘലകളിലും കേരളത്തിലെ തോട്ടം തൊഴിലാളികൾ കൂടുതൽ ഉള്ള പത്തു ജില്ലകളിൽ ആയി നൂറു (100 )വീടുകൾ വെച്ചുനൽകാൻ കേരള ലേബർ ആൻഡ് എക്സിസിസ് മിനിസ്റ്റർ ടി . പി രാമകൃഷ്ണനും ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായരും തമ്മിൽ നടത്തിയ ചർച്ചകളിൽ നിന്നും ഫൊക്കാന തീരുമാനമെടുത്തു. ഭവനം പദ്ധതിയുടെ ഭാഗമായി പണിയുന്ന വീടുകൾക്ക് രണ്ടു ബെഡ്‌റൂം ഒരു മെയിൻ ഹാളും കിച്ചനും ബാത്ത്റൂമും ഉള്ള വീടുകൾ പണിത് നൽകാൻ ആണ് ഗവൺമെന്റുമായി ധരണയായത്. ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച് നല്‍കുന്ന വീടുകൾക്ക് സ്ഥാലവും നിർമ്മാണ ചുമതലയും വഹിക്കാമെന്ന് അഡിഷണൽ ചീഫ് സെക്രെട്ടറി ഫൊക്കാനാക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

മനുഷ്യന് സഹജീവിയോട് കാരുണ്യം വേണം. അവന്റെ ജീവല്‍ പ്രശ്‌നങ്ങളെ കുറിച്ച് അറിവുണ്ടാകണം,അവന്റെ കുറവുകളെ നികത്തുവാന്‍ നമുക്ക് സാധിക്കണം.ഭവനരഹിതര്‍ക്കു നൂറു വീടെങ്കിലും നിര്‍മ്മിച്ച് നല്‍കുവാനും അവരെ കേരളത്തിന്റെ സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകുന്നതിനുള്ള സംവിധാനവും ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫൊക്കാനാ ഈ പദ്ധതിക്ക് തുടക്കമിട്ടത്.

ഈ ഒരു ആശയം കമ്മിറ്റിക്കു മുന്‍പാകെ അവതരിപ്പിച്ചപ്പോൾ തന്നെ പലരും ഒന്നിൽ കൂടുതൽ വീട്കൾ സ്‌പോണ്‍സര്‍ ചെയ്തുകൊണ്ടായിരുന്നു തുടങ്ങിയത്.ഇപ്പോൾ തന്നെ വളരെയധികം ഫൊക്കാന പ്രവർത്തകർ വീടുകൾക്കും സ്‌പോണ്‍സര്‍സ് ആയി മുന്നോട്ട് വന്നിട്ടുണ്ടെന്നും ഇനിയും കൂടുതൽ ആളുകൾ മുന്നോട്ടു വരുമെന്നും പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു.

ഫൊക്കാനയുടെ ഈ അഭിമാന പ്രോജക്റ്റ് സ്‌പോണ്‍സര്‍ ചെയുന്ന ആളിന് അവർക്കു ഇഷ്ട്മുള്ളടത്തു വീടുകൾ വെച്ചുനൽകാൻ കഴിയുമെന്ന് സെക്രട്ടറി ടോമി കോക്കാട്ട് അറിയിച്ചു.

ഒരു സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിക്ക് ഫൊക്കാന തുടക്കമിടുമ്പോള്‍ പദ്ധതി നടത്തി കാണിക്കുക എന്ന ലക്ഷ്യവും ഉണ്ട്.സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍, വിധവകള്‍, അഗതികള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കിയിട്ടുള്ളത് . ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനും സൂക്ഷ്മപരിശോധന നടത്താനുമുള്ള മുന്‍ഗണനാക്രമം ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കപ്പെടുക. ഇതിനു മുന്‍സിപ്പാലിറ്റി ,പഞ്ചായത്ത് എന്നി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടുമെന്നും ഭവനം പദ്ധതിയുടെ കോർഡിനേറ്ററും ട്രഷറുമായ സജിമോൻ ആന്റണി അറിയിച്ചു.

ഫൊക്കാനയുടെ പുതിയ കമ്മിറ്റി അധികാരത്തില്‍ വന്ന ശേഷം പല ചാരിറ്റി പ്രവർത്തങ്ങളും നടപ്പാക്കി വരുന്നു. ജനുവരി 30 ന് തിരുവനന്തപുരത്തു മസ്കറ്റ് ഹോട്ടലിൽ വെച്ചാണ് ഫൊക്കാന കേരളാകണ്‍വന്‍ഷൻ നടത്തുന്നത്.ഫൊക്കാനയുടെ കേരള കൺവെൻഷനിൽ കേരളത്തിൽ പല ചാരിറ്റി പ്രവർത്തങ്ങൾക്കും തുടക്കം കുറിക്കുമെന്നും ചെയർമാൻ ജോർജി വർഗീസ് അറിയിച്ചു.

ഭവനം പദ്ധതിയുടെ ഉൽഘാടനവും കേരള കണ്‍വന്‍ഷനിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് കേരള കൺവെൻഷൻ പേട്രൺ പോൾ കറുകപ്പള്ളിൽട്രസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ് എന്നിവർ അറിയിച്ചു.

ഫൊക്കാനയുടെ ഈ ജനകിയ പദ്ധിതിക്ക്‌ എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് മാധവൻ ബി നായർ, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷർ സജിമോൻ ആന്റണി, ട്രുസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്,കേരള കൺവെൻഷൻ ചെയർമാൻ ജോർജി വർഗീസ്, പേട്രൺ പോൾ കറുകപ്പള്ളിൽ,എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്. വിമെൻസ് ഫോറം ചെയർ ലൈസി അലക്സ് എന്നിവര്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.

Continue Reading

Latest News