Thursday, March 28, 2024
HomeUSAചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമന്‍ 93ാംവയസില്‍ പുതു ജീവിതത്തിലേക്ക്

ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമന്‍ 93ാംവയസില്‍ പുതു ജീവിതത്തിലേക്ക്

നീല്‍ ആങ്സ്ട്രോങ്ങിനൊപ്പം ചന്ദ്രനില്‍ കലുകുത്തിയ എഡ്വിന്‍ ആല്‍ഡ്രിന്‍ തന്റെ 93ാം വയസില്‍ ജീവിതത്തിന്റെ പുതിയ ചുവടുവെപ്പ് നടത്തിയിരിക്കുന്നു.

ദീര്‍ഘകാലമായുള്ള തന്റെ പ്രണയത്തെ വിവാഹത്തിലൂടെ സ്വന്തമാക്കിയിരിക്കുകയാണെന്നാണ് ആല്‍ഡ്രിന്‍ അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിവാഹത്തെ കുറിച്ച്‌ അദ്ദേഹം പ്രഖ്യാപിച്ചത്. ലോസ് ആഞ്ചല്‍സില്‍ സംഘടിപ്പിച്ച ചെറിയ ചടങ്ങിലായിരുന്നു വിവാഹം. 93 ാം പിറന്നാള്‍ ദിനമായ വെള്ളിയാഴ്ചയാണ് വിവാഹം നടന്നത്.

‘ദീര്‍ഘകാല പ്രണയവും പങ്കാളിയുമായ ഡോ. അന്‍സ വി ഫൗറും ഞാനും വിവാഹിതരായി എന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ലോസ് ആഞ്ചല്‍സില്‍ നടന്ന ലളിതവും സ്വകാര്യവുമായ ചടങ്ങില്‍ ഞങ്ങള്‍ വിവാഹത്തിന്റെ വിശുദ്ധിയില്‍ ഒന്നിച്ചു. കൗമാരക്കാര്‍ ഒളിച്ചോടുമ്ബോഴുള്ള ആവേശമാണ് അനുഭവിക്കുന്നത്’ – അദ്ദേഹം കുറിച്ചു. 53,000ലൈക്കുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

1969 ജൂലൈ 20ന് അപ്പോളോ 11 ല്‍ നീല്‍ ആങ്സ്ട്രോങ്ങിനൊപ്പം ചന്ദ്രനിലെത്തിയ ആല്‍ഡ്രിന്‍ ചന്ദ്രോപരിതലത്തില്‍ നടക്കുകയും ചെയ്തിരുന്നു. മൈക്കല്‍ കോളിങ്ങായിരുന്നു സംഘത്തിലുണ്ടായിരുന്ന മൂന്നാമന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular